ഇങ്ങനെ ഹോംവർക്ക് ഇടല്ലേ, സങ്കടം വരുന്നു…. ചർച്ചക്കിടയാക്കി ഒരു ഓൺലൈൻ പരിഭവം

ഓൺലൈൻ ക്ലാസിലിരുന്ന് മടുത്ത ഒരു കുട്ടിയുടെ പരാതി സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണിപ്പോൾ. വൈത്തിരി എച്ച് ഐ എം യു പി സ്കൂളിലെ ആറാം ക്ലാസുകാരനായ അഭയ് കൃഷ്ണയാണ് മൊബെെയിൽ ക്യാമറയിൽ പരിഭവവുമായി എത്തിയത്‌.വയനാട്‌ പഴയ വൈത്തിരി സ്വദേശിനി അനുഷയുടെയും കൊടുവള്ളി പടനിലം സ്വദേശി ഗിരീഷിന്റെയും മകനായ അഭയ് കൃഷ്ണ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമ്മയുടെ കണ്ണ് വെട്ടിച്ച് ഈ വീഡിയോ എടുത്തത്.

ബന്ധുക്കളിൽ ചിലർ ഇത് ഫേസ്ബുക്കിലും അപ്‌ലോഡ് ചെയ്തു.ഏതായാലും വലിയ ചർച്ചകൾക്ക്‌ ഇടനൽകി വീഡിയോ വൈറലായി.അഭയ് യൂട്യൂബിൽ സ്ഥിരമായി തമാശ വീഡിയോകൾ കാണുന്നയാളാണെന്നാണ്‌ അമ്മ പറയുന്നത്‌.,അതുപോലൊരു വീഡിയോ അനുകരിക്കാൻ ശ്രമിച്ചതാണെന്നും, ഹോം വർക്കിൽ സ്ഥിരം പരാതിക്കാരൻ ആണെന്നും അമ്മ അനുഷ പറയുന്നു.

സോഷ്യൽ മീഡിയ ഏറ്റെടുത്ത വീഡിയോ ഗൗരവകരമായ ചർച്ചകൾക്കും തുടക്കമിട്ടിരിക്കുകയാണ്‌.ഞായറാഴ്ച വരെ ഓൺലൈൻ ക്ലാസ്‌ നടത്തുന്ന അൺ എയിഡഡ്‌ സ്കൂളുകൾക്കെതിരെയും അദ്ധ്യാപകർക്ക്‌ അധിക ജോലി കൊടുത്ത്‌ ബുദ്ധിമുട്ടിക്കുന്ന മാനേജ്മെന്റുകൾക്കെതിരെയും നിരവധിപേരാണ്‌ പ്രതികരിക്കുന്നത്‌.

കൂടുതൽ വർക്ക്‌ കൊടുക്കുന്ന അദ്ധ്യപകരാണ്‌ നല്ലതെന്ന ധാരണയാണ്‌ ചിലർക്കെന്ന് വീഡിയോയ്ക്ക്‌ കമന്റുകളുണ്ട്‌.കൂടുതൽ പഠിപ്പിക്കുന്നു എന്ന തോന്നലുണ്ടാക്കാൻ മാനേജ്മെന്റുകളുടെ സമ്മർദ്ദഫലമായി ഇവ വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കേണ്ട അവസ്ഥയാണ്‌ അദ്ധ്യാപകർക്കെന്നും അഭിപ്രായമുണ്ട്‌.

ഏതായാലും മാഹാവ്യാധിക്കാലത്തെ പ്രായോഗിക പഠനരീതി എന്ന നിലയിൽ ഓൺലൈൻ വിദ്യാഭ്യാസ രീതി അനിവാര്യമാണെങ്കിലും അത്‌ ആരോഗ്യകരമായി മാറണമെന്നാണ്‌ പൊതുവിലുള്ള പ്രതികരണം.കുട്ടികളുടെ മാനസിക ആരോഗ്യത്തിന്‌ പ്രാധാന്യം നൽകി ഇത്തരം പഠനരീതികൾ ശാസ്ത്രീയമായി നടപ്പാക്കണമെന്നും അവശ്യമുണ്ട്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News