‘പല ബാറ്റ്‌സ്മാന്മാര്‍ക്കും മറ്റുള്ളവരുടെ ബാറ്റുകള്‍ ഇഷ്ടപ്പെടും. ബാറ്റുകള്‍ അയല്‍ക്കാരന്റെ ഭാര്യയെപ്പോലെയാണ്’; വിവാദ പരാമര്‍ശവുമായി ദിനേശ് കാര്‍ത്തിക്

ക്രിക്കറ്റ് കമന്ററിക്കിടെ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ മാപ്പപേക്ഷയുമായി ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. താന്‍ ഉദ്ദേശിച്ചത് അതല്ലെന്നും സംഭവത്തില്‍ എല്ലാവരോടും മാപ്പ് അപേക്ഷിക്കുന്നു എന്നും കാര്‍ത്തിക് പറഞ്ഞു. ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന ഏകദിന മത്സരത്തില്‍ കമന്ററി പറയുന്നതിനിടെയാണ് കാര്‍ത്തിക് സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയത്.

”കഴിഞ്ഞ കളിയില്‍ സംഭവിച്ചുപോയതില്‍ ഞാന്‍ മാപ്പ് അപേക്ഷിക്കുന്നു. അതല്ല ഞാന്‍ ഉദ്ദേശിച്ചത്. എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. തീര്‍ച്ചയായും അത് ശരിയായ ഒരു കാര്യമായിരുന്നില്ല. അങ്ങനെ പറഞ്ഞതില്‍ അമ്മയും ഭാര്യയും എന്നെ വിമര്‍ശിച്ചിരുന്നു.”- കാര്‍ത്തിക് പറഞ്ഞു.

ഇംഗ്ലണ്ട് – ശ്രീലങ്ക പരമ്പരയിലെ രണ്ടാം മത്സരത്തിലായിരുന്നു കാര്‍ത്തികിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. ”ബാറ്റ്‌സ്മാനും ബാറ്റുകള്‍ ഇഷ്ടപ്പെടാതിരിക്കലും എപ്പോഴും ഉണ്ടാവുന്നതാണ്. പല ബാറ്റ്‌സ്മാന്മാര്‍ക്കും അവരുടെ ബാറ്റുകള്‍ ഇഷ്ടമല്ല. അവര്‍ക്ക് മറ്റുള്ളവരുടെ ബാറ്റുകള്‍ ഇഷ്ടപ്പെടും. ബാറ്റുകള്‍ അയല്‍ക്കാരന്റെ ഭാര്യയെപ്പോലെയാണ്. എപ്പോഴും അവര്‍ മികച്ചവരായി തോന്നും.”- ഇതായിരുന്നു കാര്‍ത്തികിന്റെ കമന്ററി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News