മന്ത്രി മുഹമ്മദ് റിയാസിന്റെ ഇടപെടല്‍: രാമനാട്ടുകര – വെങ്ങളം ബൈപ്പാസ് റോഡില്‍ അറ്റകുറ്റ പണികള്‍ ആരംഭിച്ചു

മന്ത്രി മുഹമ്മദ് റിയാസിന്റെ ഇടപെടല്‍ ഫലം കണ്ടു. രാമനാട്ടുകര – വെങ്ങളം ബൈപ്പാസ് റോഡിലെ കുഴികള്‍ അടയ്ക്കല്‍ തുടങ്ങി. കരാര്‍ കമ്പനിയായ കെ എം സി കണ്‍സ്ട്രക്ഷനാണ് അറ്റകുറ്റപണി ആരംഭിച്ചത്.

രാമനാട്ടുകര മേല്‍പ്പാലത്തിന് സമീപം ബൈപ്പാസില്‍ രൂപപ്പെട്ട കുഴികള്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഇടപെടലിനെ തുടര്‍ന്ന് കരാര്‍ കമ്പനിയായ കെ എം സി തന്നെ അടച്ചു. നിര്‍ദ്ദിഷ്ട 6 വരി പാതയുടെ കരാര്‍ കമ്പനി സംബന്ധിച്ച് വിവാദങ്ങളുണ്ടാക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് മന്ത്രിയുടെ ഇടപെടല്‍.

അവലോകന യോഗം ചേര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അറ്റകുറ്റപണികള്‍ ആരംഭിച്ചു. കെ എം സി കണ്‍സ്ട്രഷന്‍ കമ്പനിയാണ് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ കരാറുകാര്‍. ഇവര്‍ക്ക് തന്നെയാണ് റോഡിന്റെ അറ്റകുറ്റപണികളുടെ ചുമതലയും. എന്നാല്‍ ഇത് മറച്ച് വച്ച് വിവാദമുണ്ടാക്കാന്‍ ചില മാധ്യമങ്ങളും എം കെ രാഘവന്‍ എം പിയും ശ്രമിച്ചിരുന്നു. ഈ തട്ടിപ്പാണ് മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് പൊളിഞ്ഞത്.

ആറുവരിപ്പാത വികസനത്തിലെ കരാര്‍ കമ്പനിയുടെ അനാസ്ഥ അനുവദിക്കില്ലെന്ന് മന്ത്രി ശനിയാഴ്ച ചേര്‍ന്ന അവലോകന യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മന്ത്രിയുടെ യുദ്ധം ഇല്ലാത്ത കമ്പനിയോട് എന്നതരത്തില്‍ വാര്‍ത്ത വന്നു. ആറുവരി ബൈപാസിന്റെ നിര്‍മ്മാണ ചുമതല വെല്‍പ്‌സണ്‍ ഗ്രൂപ്പിനാണെന്ന വാദമാണ് കെ എം സി യുടെ അറ്റകുറ്റ പണി വഴി പൊളിഞ്ഞത്. രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള 28.4 കിലോമീറ്റര്‍ റോഡിന്റെ നിലവിലെ അവസ്ഥ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel