അമിതാഭ് ബച്ചന്റെ വസതിയുടെ ഒരു ഭാഗം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് മുംബൈ കോര്‍പറേഷന്റെ നോട്ടീസ്

ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്റെ മുംബൈയിലെ പ്രതീക്ഷ വസതിയുടെ ഒരു ഭാഗം പൊളിച്ചുമാറ്റാന്‍ നോട്ടീസ്. റോഡിന്റെ വീതികൂട്ടുന്നതിന്റെ ഭാഗമായാണ് ബൃഹാന്‍ മുംബൈ കോര്‍പറേഷന്‍(ബി എം സി) നോട്ടീസയച്ചിരിക്കുന്നത്. സന്ത് ധ്യാനേശ്വര്‍ റോഡരികിലാണ് ഈ വസതി സ്ഥിതി ചെയ്യുന്നത്.

റോഡ് വീതികൂട്ടുന്നതിനായി 2017ല്‍ ബി എം സി ബച്ചനും ഏഴ് സ്ഥല ഉടമകള്‍ക്കും നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, പിന്നീട് അന്ന് ബച്ചനെതിരെ നടപടിയൊന്നും എടുത്തിരുന്നില്ല. ബച്ചന്റെ ബംഗ്ലാവിനോട് ചേര്‍ന്നുള്ള പ്ലോട്ടിന്റെ മതില്‍ എടുത്ത് അന്ന് ഡ്രയിനേജ് നിര്‍മ്മിച്ചിരുന്നെങ്കിലും
അദ്ദേഹത്തിന്റെ വീട് ഒന്നും ചെയ്തിരുന്നില്ല.

അതേസമയം, ബച്ചനെതിരെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ തുലിപ് ബ്രിയാന്‍ മിറാന്‍ഡയാണ് ഈ വിഷയം വീണ്ടും ഉന്നയിച്ചത്. 2017ല്‍ ഏഴുപേര്‍ക്കാണ് അനധികൃത നിര്‍മാണം പൊളിക്കാന്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയതെന്നും ചുറ്റുമുള്ള മറ്റെല്ലാ വീടുകളും പൊളിച്ചിട്ടും ബച്ചനെതിരെ മാത്രം നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നാണ് അദ്ദേഹം ഉന്നയിച്ചത്. ‘ഇവിടെ റോഡ് വീതികൂട്ടല്‍ ആവശ്യമാണ്. രണ്ട് സ്‌കൂളുകള്‍, ഒരു ആശുപത്രി, ഒരു ക്ഷേത്രം എന്നിവ ഉള്‍പ്പടെയുള്ള വഴിയാണിത്. അന്ന് അമിതാഭ് ബച്ചന്റെ ബംഗ്ലാവ് കാരണം റോഡ് നിര്‍മാണം പെട്ടെന്ന് നിര്‍ത്തുകയായിരുന്നു. എന്നാല്‍ ഞാന്‍ ഇത് ഫോളോ ചെയ്യുന്നുണ്ടായിരുന്നു. പ്രത്യേക ഉത്തരവ് പാലിച്ചില്ലെങ്കില്‍ ഞാന്‍ ലോകായുക്തയിലേക്ക് പോകുമെന്ന് പറഞ്ഞപ്പോഴായിരുന്നു ഈ ജോലി പുനരാരംഭിച്ചത്. അതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്,’ മിറാന്‍ഡ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News