തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ മദ്യ ഉത്പാദനം ഇന്ന് പുനരാരംഭിക്കില്ല

തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ മദ്യം ഉത്പാദനം ഇന്ന് പുനരാരംഭിക്കില്ല. പൊലീസ്, എക്‌സൈസ്, ബിവറേജ്, ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം സ്റ്റോക്ക് ഇന്ന് പരിശോധിക്കും.

ഇതിനു ശേഷമേ ഈ വിഷയത്തില്‍ തീരുമാനം ആവുകയുള്ളൂ. ഇന്ന് ജോലിക്ക് എത്തിയവര്‍ തിരികെപോയി. തിരുവനന്തപുരം റീജിയണല്‍ ലാബില്‍ നിന്നുളള പരിശോധനാ ഫലം അനുകൂലമായതിനെ തുടര്‍ന്നാണ് ഉത്പാദനം ഇന്ന് തുടങ്ങാന്‍ തീരുമാനമായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥ സംഘത്തിന്റെ സ്റ്റോക്ക് പരിശോധനക്ക് ശേഷം മാത്രമേ ഉത്പാദനം പുനരാരംഭിക്കാന്‍ സാധിക്കൂ എന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News