ഐ എസ് ആര്‍ ഒ ചാരക്കേസ്: പ്രതികളായ ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ഐ എസ് ആര്‍ ഒ ചാരക്കേസില്‍ പ്രതികളായ മുന്‍ പൊലീസ് ഉദ്യാഗസ്ഥരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. നിലപാട് അറിയിക്കുന്നതിന് സി ബി ഐ സാവകാശം തേടിയതിനെ തുടര്‍ന്നാണ് കേസ് മാറ്റിയത് .

എസ് വിജയന്‍, തമ്പി എസ് ദുര്‍ഗ്ഗാദത്ത് എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജസ്റ്റീസ് കെ ഹരിപാല്‍ പരിഗണിക്കുന്നത്. തങ്ങള്‍ക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്നും, താഴെ തട്ടിലുള്ള ഉദ്യോഗസ്ഥര്‍ മാത്രമാണെന്നും ഇരുവരും കോടതിയെ അറിയിച്ചു. നമ്പി നാരായണനെ തങ്ങള്‍ ചോദ്യം ചെയ്തിട്ടില്ല. ഐ എസ് ആര്‍ ഒ ഗൂഢാലോചന അന്വേഷിച്ച കമ്മീഷന്‍ തങ്ങളെ കുറ്റക്കാരായി കണ്ടെത്തിയിട്ടില്ലെന്നും ഇരുവരും വാദിച്ചു.

സി ബി ഐ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ ആദ്യ രണ്ട് പ്രതികളാണ് എസ് വിജയന്‍, തമ്പി എസ് ദുര്‍ഗാദത്ത് എന്നിവര്‍. ചാരക്കേസ് കാലത്ത് തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനിലെ സി ഐയായിരുന്നു എസ് വിജയന്‍. അതേ സ്റ്റേഷനിലെ എസ് ഐ യായിരുന്നു തമ്പി എസ് ദുര്‍ഗാദത്ത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News