കഥയുടെ സുൽത്താന്‍റെ ഓർമ്മകൾക്ക് 27 വയസ്; നാടെങ്ങും അനുസ്മരണ പരിപാടികള്‍

കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ ദിനത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയും മഞ്ജു വാര്യരും ബഷീർ കൃതികൾ അവതരിപ്പിച്ച് കഥാകാരനെ അനുസ്മരിച്ചു.എഴുത്തുകാരൻ സച്ചിദാനന്ദൻ മുഖ്യ പ്രഭാഷണം നടത്തി.

കഥകൾ പറഞ്ഞു കൊണ്ടേയിരുന്ന കഥാകാരന്റെ ഓർമ്മദിനത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ബേപ്പൂരിലെ ബഷീറിന്റെ വസ്തിയിലെത്തി.നമ്മുടെ ബേപ്പൂർ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഓൺലൈനായി നടക്കുമ്പോൾ ബഷീറിന്റെ കുടുംബത്തിനൊപ്പം മുഹദ് റിയാസ് വയലായിലെ വീട്ടിൽ ഉണ്ടായിരുന്നു.

ലിറ്റററി സർക്യൂട്ട് എന്ന സംസ്ഥാന സർക്കാർ പദ്ധതിയുടെ ഭാഗമായി കേരള ചരിത്രത്തിൽ തന്നെ ആദ്യമായി സാഹിത്യകാരൻമാർക്ക് പ്രാധാന്യം നൽകികൊണ്ട് ഒരിടം തീർക്കുമെന്നും ബഷീർ സ്മാരകം പണിയുമെന്നും മന്ത്രി പറഞ്ഞു.

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ബഷീർ കൃതികൾ വായിച്ചപ്പോൾ കാഥകാരന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരവ് കൂടിയായി മാറി അത്.ചലച്ചിത്രതാരം മഞ്ജുവാര്യരും ബഷീർ കൃതികളുമായി അനുസ്മരണ സമ്മേളനത്തിൽ എത്തി.

എഴുത്തുകാരൻ സച്ചിദാനന്ദൻ മുഖ്യപ്രഭാഷണം നടത്തി.കൊവിഡ് കാലത്ത് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് പ്രയപ്പെട്ട കഥാകാരനായി ഒരു ദിനം മാറ്റി വച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News