പഞ്ചാബ് കോണ്‍ഗ്രസിലെ അധികാര തർക്കം നേതൃത്വത്തിന് തലവേദനയാകുന്നു: തർക്കം പരിഹരിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി ഹൈക്കമാൻഡ്

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബ് കോൺഗ്രസിലെ അധികാര തർക്കം നേതൃത്വത്തിന് വലിയ തലവേദനയാകുന്നു.അമരീന്ദർ സിംഗും ,നവ്ജ്യോത് സിംഗ് സിദ്ധുവും തമ്മിലുള്ള പോരിൽ പഞ്ചാബ് നഷ്ടപ്പെടുമോ എന്ന ആശങ്കയും ഹൈക്കമാൻഡിനുണ്ട്. ഇതോടെ തർക്കം പരിഹരിക്കാനുള്ള നീക്കങ്ങൾ ഹൈക്കമാൻഡ് ശക്തമാക്കി.

അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബിൽ കോൺഗ്രസ് നേതാക്കൾ കൊമ്പ് കോർക്കുന്നത് അധികാരം നഷ്ടപ്പെടുന്നതിലേക്ക് എത്തുമോ എന്നതാണ് ഹൈക്കമാൻഡിന്റെ ആശങ്ക. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരവും പഞ്ചാബ് നിയമസഭയിലെ കോൺഗ്രസ് എംഎൽഎയുമായ നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള പരസ്യപ്പോര് ഏതുവിധേനയും പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല.

ഇതിനിടയിൽ ആംആദ്മി പാർട്ടിയുടെ ഇടപെടലും ഹൈക്കമാൻഡിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. സിദ്ദു ആം ആദ്മി പാർട്ടിയുമായി ചില നീക്കുപോക്കുകൾ ഉണ്ടാക്കിയതായി നേരത്തെ തന്നെ അമരീന്ദർ സിംഗ് ആരോപിച്ചിരുന്നു.

രാജ്യത്ത് ചുരുക്കം സംസ്ഥാനങ്ങൾ മാത്രമാണ് കോൺഗ്രസ്സിന്റെ കയ്യിലുളളത്. അക്കാര്യത്തിൽ പഞ്ചാബിന് പ്രധാന സ്ഥാനമാണ് ഉള്ളത്. അതും കൂടി നഷ്ടപ്പെടുത്തിയാൽ പാർട്ടിയെ അഖിലേന്ത്യാ തലത്തിൽ തന്നെ ബാധിച്ചേക്കുമെന്ന് നേതൃത്വം ഭയപ്പെടുന്നു .ഇതോടെ തർക്ക പരിഹാരത്തിന് തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News