ഞെട്ടല്‍ രേഖപ്പെടുത്തി സുപ്രീംകോടതി; ഭരണഘടനാവിരുദ്ധമെന്ന് വിധിച്ച ഐ.ടി നിയമത്തിലെ വകുപ്പ് ഇപ്പോഴും പ്രയോഗത്തില്‍

ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ച ഐ.ടി നിയമത്തിലെ 66 എ വകുപ്പ് ഇപ്പോഴും പ്രയോഗിക്കുന്നതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി സുപ്രീംകോടതി. രാജ്യത്താകമാനം പൊലീസ് ഇപ്പോഴും ഐ.ടി നിയമത്തിലെ 66 എ പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്യുന്നത് അമ്പരപ്പിക്കുന്ന വസ്തുതയാണെന്ന് ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഓൺലൈനിൽ സംവിധാനത്തിലൂടെ വ്യക്തികളെ അപമാനിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ശല്യപ്പെടത്തുകയോ ചെയ്യുന്നവർക്ക് ജയിൽ ശിക്ഷ നൽകുന്ന വകുപ്പാണ് 66 എ.

ജനങ്ങള്‍ക്കെതിരെ ഇപ്പോഴും വകുപ്പ് പ്രയോഗിക്കുന്നുവെന്നും കോടതി വിമര്‍ശനമുന്നയിച്ചു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മറുപടി ആവശ്യപ്പെട്ട് നോട്ടീസ് അയക്കാനും സൂപ്രീംകോടതി ഉത്തരവിട്ടു.

2015ലാണ് ഐ.ടി നിയമത്തിലെ 66 എ സുപ്രീംകോടതി റദ്ദാക്കിയത്. റദ്ദാക്കിയ ശേഷവും ആയിരത്തിലേറെ കേസുകള്‍ രാജ്യത്ത് റജിസ്റ്റര്‍ ചെയ്തുവെന്ന് ഹര്‍ജിക്കാരായ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ചൂണ്ടിക്കാട്ടി.

വകുപ്പ് റദ്ദാക്കി 7 വർഷങ്ങൾ ആകുമ്പോഴും  പൊലീസ് ഇപ്പോഴും ഐ.ടി നിയമത്തിലെ 66A പ്രകാരം കേസ് റജിസ്റ്റർ ചെയ്യുന്നത് അമ്പരപ്പിക്കുന്നതെന്ന് ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഓൺലൈനിൽ സംവിധാനത്തിലൂടെ വ്യക്തികളെ അപമാനിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ശല്യപ്പെടത്തുകയോ ചെയ്യുന്നവർക്ക് 3 വർഷം വരെ ജയിൽ ശിക്ഷ നൽകുന്ന വകുപ്പാണ് 66എ.

ജനങ്ങൾക്കെതിരെ ഇപ്പോഴും വകുപ്പ് പ്രയോഗിക്കുന്നതിനെ വിമർശിച്ച കോടതി വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ മറുപടി ആവശ്യപ്പെട്ട് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. 66 എ വ്യാപകമായി ദുരുപയോഗം ചെയ്യുകയും പ്രതിഷേധങ്ങൾ ശക്തമാകുകയും ചെയ്തതോടെയായിരുന്നു കോടതിയുടെ നിർണായക ഇടപെടൽ 2015ൽ ഉണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News