
പെട്രോൾ വില കടിഞ്ഞാണില്ലാതെ കുതിക്കുമ്പോൾ ദുരിതത്തിലാകുന്ന വിഭാഗങ്ങളിൽ ഒന്നാണ് ഓൺലൈൻ ഡെലിവറി ജീവനക്കാർ. കൊവിഡ് പ്രതിസന്ധി കാലത്ത്, ജീവിത മാർഗ്ഗമായി ഓൺലൈൻ ഫുഡ് ഡെലിവറി ജോലിയിലേക്ക് മാറിയവർക്ക് 100 കടന്ന പെട്രോൾ വില ഇരുട്ടടി ആവുകയാണ്.
കൊവിഡ് 19 ഏൽപ്പിച്ച പ്രതിസന്ധിയിൽ തൊഴിൽ നഷ്ടമായ പലരും ജീവിക്കാനായി ഓൺലൈൻ ഫുഡ് ഡെലിവറി ജോലി തെരെഞ്ഞെടുത്തു. പറ്റുന്ന അത്രയും സമയം ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിച്ച് പരമാവധി ഡെലിവറികൾ നടത്തി വരുമാനമുണ്ടാക്കാം എന്ന ചിന്തയായിരുന്നു ഇവർക്കുള്ളത്.
ദിവസവും 50ലധികം കിലോമീറ്റർ എങ്കിലും ബൈക്കിൽ ഓടണം. പ്രതിദിനം 50 ഡെലിവറി എങ്കിലും നടത്തിയാലേ ജീവിച്ചു പോകാൻ ഉള്ളത് മാസവസാനം കിട്ടൂ. എന്നാൽ ഇപ്പോൾ വരുമാനത്തിന്റെ പകുതിയും പെട്രോൾ അടിക്കാനെ തികയൂ. ഡെലിവറി ജീവനക്കാർക്ക് വാഹനം നിർബന്ധമെന്നിരിക്കേ പെട്രോൾ കാശും വണ്ടിയുടെ മറ്റു ചിലവുകളും കഴിച്ചാൽ കാര്യമായി ഒന്നും കിട്ടാത്ത അവസ്ഥയാണെന്ന് ജീവനക്കാരൻ പറയുന്നു.
രണ്ടു കൊല്ലം മുമ്പ് ലിറ്ററിന് 72 രൂപയായിരുന്നതാണ് ഇപ്പോൾ 28 രൂപയോളം വർധിച്ചത്. വരുമാനം കൂടുന്നില്ലെങ്കിലും അടിക്കുന്ന പെട്രോളിന്റെ അളവ് കൂടി. ഈ അവസ്ഥ തുടർന്നാൽ ജോലി തന്നെ ഉപേക്ഷിക്കേണ്ടി വരുമൊ എന്ന പേടിയാണ് പലർക്കും
ഇന്ത്യയിലെ പെട്രോൾ വില കൂടിയ അതുകൊണ്ടൊന്നും ഇവരുടെ വേതനം കൂടില്ല. പെട്രോൾ വില സെഞ്ചുറി അടിച്ചപ്പോൾ അടിയേറ്റു പുളയുന്നത് ഇതുപോലുള്ള സാധാരണക്കാരാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here