ജൂഡ് ആന്റണി ചിത്രം ‘സാറാസ്’ ഇന്ന് ആമസോണ്‍ പ്രൈമില്‍

അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സാറാസ് ഇന്ന് ആമസോണ്‍ പ്രൈമില്‍ എത്തും.സണ്ണി വെയ്നാണ് സാറാസിലെ നായകന്‍. അന്ന ബെന്നിനൊപ്പം അച്ഛന്‍ ബെന്നി പി. നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യവര്‍മ്മ, സിദ്ദിഖ്, വിജയകുമാര്‍, അജുവര്‍ഗീസ് , സിജു വിത്സണ്‍, ശ്രിന്ധ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം എന്നിവരാണ് മറ്റു താരങ്ങള്‍.മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം. വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ആദ്യമായി ഒരുമിച്ച് സിനിമയില്‍ പാടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കഥ അക്ഷയ് ഹരീഷ്. ക്‌ളാസ്മേറ്റ്‌സ് അടക്കം മലയാളത്തില്‍ നിരവധി ഹിറ്റുകള്‍ നിര്‍മിച്ച ശാന്ത മുരളി, പി.കെ. മുരളീധരനും ചേര്‍ന്നാണ് നിര്‍മ്മാണം. നിമിഷ് രവിയാണ് ഛായാഗ്രഹണം.

ലോക്ക്ഡൗണ്‍ ടൈമില്‍ കഥ തേടി താന്‍ ഫേസ്ബുക്കില്‍ ഇട്ട ഒരു പോസ്റ്റില്‍ നിന്നുമാണ് ഈ സിനിമയുടെ കഥാതന്തു ലഭിച്ചതെന്ന് ജൂഡ് ചിത്രത്തിന്റെ തുടക്കത്തില്‍ പറയുന്നുണ്ട്. പൂര്‍ണമായും കൊവിഡിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ചിത്രീകരിച്ച ചിത്രമാണിത്. എന്നാല്‍ നിയന്ത്രണങ്ങള്‍ക്കിടയിലും പരിമിതമായ സാഹചര്യങ്ങളില്‍, വളരെ കുറച്ച് കഥാപാത്രങ്ങളിലൂടെ, പ്രമേയത്തിന്റെ അന്തസത്ത ചോര്‍ന്നു പോവാതെ ആവിഷ്‌കരിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here