
രാജ്യത്ത് ഇന്ധനവില കുതിക്കുമ്പോള്‍ കേരളത്തിലുള്‍പ്പെടെ വിവിധ ഇടങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില സെഞ്ച്വറി അടിച്ചിരിക്കുകയാണ്. ഇപ്പോള്‍ ഡല്‍ഹിലും പെട്രോള്‍ വില നൂറിനടുത്തെത്തിയിരിക്കുകയാണ്. പെട്രോളിന്റെ വില 99.86 രൂപയാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. ഡീസല്‍ നിരക്ക് 89.36 രൂപയായും ഉയര്‍ന്നു. ഇതോടെ ഏറെ ആശങ്കയിലാണ് തലസ്ഥാനത്തെ ജനത.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ ഇന്ധനവില നൂറുകടന്നിരുന്നു. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 105.92 രൂപയും ഡീസലിന്റെ വില ലിറ്ററിന് 96.91 രൂപയും എത്തി നില്‍ക്കുയാണ്. കൊല്‍ക്കത്തയില്‍ പെട്രോളിന് 99.94രൂപയും ഡീസല്‍ വില 92.27 രൂപയുമെത്തി നില്‍ക്കുന്നു.
പെട്രോള്‍ വിലയുടെ വര്‍ധനവ് അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിച്ചതും ജനങ്ങളെ ദുരിതത്തിലാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here