സംസ്ഥാനത്തെ കൊവിഡ് പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തി കേന്ദ്ര സംഘം: മൂന്നാം തരംഗം മുന്നിൽ കണ്ട് ജാഗ്രത തുടരണം

സംസ്ഥാനത്തെ കൊവിഡ് പ്രവർത്തനങ്ങളിൽ കേന്ദ്ര സംഘം തൃപ്തി രേഖപ്പെടുത്തി.പ്രതിദിന കേസ് കുറയുന്ന സാഹചര്യത്തിൽ ഇളവുകൾ ദുരുപയോഗം ചെയ്യരുതെന്ന് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്. ഷിനു അറിയിച്ചു. ജനങ്ങൾ പൂർണമായും സഹകരിക്കണം. സമ്പർക്ക പട്ടിക തയ്യാറാക്കുന്നത് മെച്ചപ്പെടുത്തണം എന്ന് കേന്ദ്ര സംഘം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ സാഹചര്യം തൃപ്തികരമാണ്.മൂന്നാം തരംഗം മുന്നിൽ കണ്ട് ജാഗ്രത തുടരണമെന്നും ഡോ. കെ.എസ്. ഷിനു വ്യക്തമാക്കി.

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് രാവിലെയാണ് കേന്ദ്രസംഘം കേരളത്തിലെത്തിയത്. സംഘം തലസ്ഥാനത്തെ ജനറൽ ആശുപത്രി സന്ദർശിച്ചു. ഡോ. റീജി ജെയിൻ, ഡോ.വിനോദ് കുമാർ എന്നിവരടങ്ങിയ സംഘമാണ് ജനറൽ ആശുപത്രിയിലെത്തി ഡോക്ടർമാരുമായി സംസാരിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളജിലും സന്ദർശനം നടത്തുന്ന സംഘം ജില്ലാ കളക്ടറുമായും കൂടിക്കാഴ്ച നടത്തും.കൊവിഡ് വ്യാപനം തടയാൻ കേരളം സ്വീകരിക്കുന്ന നടപടികളും ചികിത്സകൾ സംബന്ധിച്ച വിവരങ്ങളുമൊക്കെ മനസിലാക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. വ്യാപനം കൂടി നിൽക്കുന്ന ജില്ലകളിലും സംഘം എത്തിയേക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News