കശ്മീർ വിഷയം; പ്രധാനമന്ത്രിയുമായു‍ള്ള ചർച്ചയിൽ അതൃപ്തി അറിയിച്ച് ഗുപ്കർ സഖ്യം 

കാശ്മീർ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി ദില്ലിയിൽ വച്ച് നടന്ന നടന്ന ചർച്ചയിൽ ഗുപ്കർ സഖ്യം അതൃപ്തി അറിയിച്ചു.

കാശ്മീരിലെ  രാഷ്ട്രീയ തടവുകാരെയും മറ്റ് തടവുകാരെയും വിട്ടയയ്ക്കൽ, ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ എന്നീ ചർച്ചകളിൽ കേന്ദ്രം വ്യക്തത വരുത്തിയില്ലെന്നും. കാശ്മീർ നേതാക്കൾക്ക് ആത്മവിശ്വാസം നൽക്കുന്ന പ്രസ്താവനകൾ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് യോഗത്തിൽ ഉയർന്നില്ലെന്നും ഗുപ്കർ സഖ്യം വ്യക്തമാക്കി.

ജമ്മു കാശ്മീരിന്‍റെ സംസ്ഥാന പദവി പുനസ്ഥാപനം നടത്താൻ കേന്ദ്രം ബാധ്യസ്ഥരാണെന്നും, കേന്ദ്ര സർക്കാർ വാക്ക് പാലിക്കണമെന്നും, ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി പുനസ്ഥാപിച്ചതിനുശേഷം മാത്രമേ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കൂവെന്നും ഗുപ്കർ സഖ്യം പ്രസ്താവനയിൽ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News