ഫിലിപ്പീന്‍സ് സൈനിക വിമാനം തകര്‍ന്ന് വീണ് 50 മരണം

ഫിലിപ്പീന്‍സ് സൈനിക വിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ 50 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഭൂരിഭാഗവും സൈനികരാണ്. ഒപ്പം മൂന്ന് സിവിലിയന്‍ പൗരന്മാരും മരിച്ചതായി ഫിലിപ്പീന്‍സ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

85 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എന്താണ് അപകടത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായി മനസ്സിലാക്കാന്‍ ഫ്ളൈറ്റ് ഡാറ്റാ റെക്കോര്‍ഡര്‍ പരിശോധിക്കുമെന്ന് ഫിലിപ്പീന്‍സ് സൈനിക വക്താവ് അറിയിച്ചു. വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടമുണ്ടായത്.

വിമാനത്തിലുണ്ടായിരുന്ന സൈനികരില്‍ ഭൂരിഭാഗവും അടുത്തിടെ സൈനിക പരിശീലനം പൂര്‍ത്തിയാക്കിയവരാണ്. മുന്‍പ് യു എസ് സൈന്യം ഉപയോഗിച്ചിരുന്ന ഈ വിമാനം ജനുവരി മാസമാണ് ഫിലിപ്പീന്‍സിന് കൈമാറിയത്. രാജ്യത്തെ സുലു പ്രവിശ്യയിലെ ജോലോ ദ്വീപിലേക്ക് വിമാനം ലാന്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കനത്ത സൈനിക വിന്യാസമുള്ള മേഖലയാണ് ഫിലിപ്പീന്‍സിലെ സതേണ്‍ മേഖല. തീവ്രവാദ സാന്നിധ്യമുള്ള മേഖലയാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News