മാമുക്കോയയ്ക്ക് പിറന്നാള്‍ സമ്മാനം ‘ജനാസ’യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി

മാമുക്കോയയ്ക്ക് പിറന്നാള്‍ സമ്മാനമായി മാമുക്കോയ പ്രധാന വേഷത്തിലെത്തുന്ന ഹ്രസ്വചിത്രം ‘ജനാസ’യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി.മാമുക്കോയയുടെ പിറന്നാളിന് മുന്നോടിയായാണ് ട്രെയ്ലര്‍ റിലീസ് ചെയ്തത്. മാമുക്കോയയുടെ 75-ാം ജന്മദിനമാണ് ഇന്ന്.
കിടിലന്‍ മേക്കോവറിലാണ് മാമുക്കോയ ജനാസയില്‍ എത്തുന്നത്.നവാഗതനായ കിരണ്‍ കാമ്പ്രത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ഗന്ധര്‍വ്വന്‍ ഹാജി എന്ന കഥാപാത്രമായാണ് മാമുക്കോയ വേഷമിടുന്നത്.

സരസ ബാലുശേരി, സിദ്ദിഖ് കൊടിയത്തൂര്‍, ഡൊമിനിക് ഡോം, ജയരാജ് കോഴിക്കോട്, ധനേഷ് ദാമോദര്‍, സിദ്ദിഖ് നല്ലളം, ഷിബി രാജ്, റിയാസ് വയനാട്, ബിജു ലാല്‍, ആമിര്‍ഷ മുഹമ്മദ്, ഷാജി കല്‍പ്പറ്റ, മാരാര്‍ മംഗലത്ത്, സിന്‍സി, മയൂഖ, മെഹ്രിന്‍, നിവേദ് സൈലേഷ്, റാമിന്‍ മുഹമ്മദ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ചിത്രം ഉടന്‍ തന്നെ സൈന പ്ലേ ഒ.ടി.ടിയില്‍ റിലീസാകും.

എല്‍. ബി. എന്റര്‍ടൈന്‍മെന്റ്സിനോട് ചേര്‍ന്ന് ഡ്രീം മേക്കേഴ്‌സ് ക്ലബ്ബിന്റെ ബാനറില്‍ കിരണ്‍ കാബ്രത്ത്, സജിന്‍ വെന്നര്‍വീട്ടില്‍, റിയാസ് വയനാട്, ഘനശ്യാം, സിജില്‍ രാജ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇബിലീസ്, കള തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ ഡോണ്‍ വിന്‍സെന്റാണ് സംഗീത സംവിധായകന്‍. എഡിറ്റിംഗും ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത് ഘനശ്യാം.

ഫയാസ് ബിലാവല്‍, മേക്കപ്പ്: പുനലൂര്‍ രവി, കോസ്റ്റിയൂംസ്: അക്ബര്‍ ആംഗ്ലോ, ആര്‍ട്ട്: ജറാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിയാസ് വയനാട്, പ്രൊഡക്ഷന്‍ മാനേജര്‍: അതുല്‍ രവീന്ദ്രന്‍, പി.ആര്‍.ഒ: നിര്‍മല്‍ ബേബി വര്‍ഗീസ്, അസിം കോട്ടൂര്‍. അസ്സോസിയേറ്റ് ക്യാമറ: സച്ചിന്‍ പാപ്പിനിശ്ശേരി, ഹരീഷ് സുകുമാരന്‍. സ്റ്റീല്‍സ്: സിനു സോണി, അനന്ദു മധു. ഡിസൈന്‍സ്: അഖില്‍, വിനീഷ് വിശ്വനാഥ്, വില്‍സണ്‍ മാര്‍ഷല്‍. ഡയറക്ഷന്‍ ടീം: പ്രവീണ്‍ ഗോപാല്‍, അദ്നാന്‍ മെജോ, സുദീപ് സുരേഷ്, രാഹുല്‍ ടി.പി., വിഷ്വല്‍ എഫക്ട്: രാജീവ് അമ്പലവയല്‍, 2ഡി ആനിമേഷന്‍ ആന്‍ഡ് സ്‌കെച്ചസ്: നിബിന്‍രാജ് പി. കെ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News