ജാനവിക്ക് കുഞ്ഞ് പിറന്നു: അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു

തിരുവനന്തപുരം മൃ​ഗശാലയിലെ പെൺപുലി ജാനവിക്ക് കുഞ്ഞു പിറന്നു.കഴിഞ്ഞ ബുധനാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി മൃ​ഗശാലാ അധികൃതർ അറിയിച്ചു.

വയനാട് പെരുന്തട്ടയിലെ എസ്റ്റേറ്റ് പരിസരത്തുനിന്ന് 2016 നവംബർ മാസത്തിലാണ് വനംവകുപ്പിന്റെ കെണിയിൽ അകപ്പെട്ട് പെൺപുലി തിരുവനന്തപുരം മൃ​ഗശാലയിൽ എത്തുന്നത്. ഏകദേശം 12 വയസോളം പ്രായം ഇപ്പോൾ ജാനവിക്ക് ഉണ്ടെന്നാണ് അധികൃതർ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News