രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കം പൊളിഞ്ഞു: മുകേഷ് എം എൽ എ യെ ഫോൺ വിളിച്ച കുട്ടിയെ കണ്ടെത്തി,വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് വിഷ്ണു

മുകേഷ് എം എൽ എ യെ ഫോൺ വിളിച്ച കുട്ടിയെ കണ്ടെത്തി.ഒറ്റപ്പാലം പാലപ്പുറം സ്വദേശി വിഷ്ണുവാണ് കൂട്ടുകാരന് മൊബൈൽ ഫോൺ ആവശ്യപ്പെട്ട് വിളിച്ചത്.എം എൽ എ തിരക്കിലാണെന്ന് പറഞ്ഞിരുന്നു.അതിനാലാണ് ഇങ്ങനെ സംസാരിച്ചതെന്നും പരാതിയില്ലെന്നും വിഷ്ണു പറഞ്ഞു. കുട്ടിക്കും കൂട്ടുകാർക്കും ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ സൗകര്യമൊരുക്കുമെന്ന് ഒറ്റപ്പാലം എം എൽ എ പറഞ്ഞു. കുട്ടിയുടെ വെളിപ്പെടുത്തലോടെ രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കമാണ് പൊളിഞ്ഞത്.

ഒറ്റപ്പാലം മീറ്റ്നയിലെ പത്താം ക്ലാസുകാരനാണ് വിഷ്ണു നാരായണന്‍.ഒറ്റപ്പാലം മുൻ എം എൽ എ-എം ഹംസയ്ക്കൊപ്പം മാധ്യമങ്ങൾക്ക് മുന്നിലെത്തി വിഷ്ണുവും അച്ഛൻ നാരായണനും കഴിഞ്ഞ ദിവസം മുതൽ ഉയർന്നു വന്ന വിവാദങ്ങൾക്ക് മറുപടി പറഞ്ഞു.

സ്കൂളിലെ സുഹൃത്തിന് വേണ്ടിയാണ് എം എൽ എയെ വിളിച്ചത്.യോഗത്തിനിടെ തുടർച്ചയായി വിളിച്ചത് കൊണ്ടാണ് എം എൽ എ അങ്ങനെ സംസാരിച്ചത്. പരാതിയില്ല. വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് വിഷ്ണുവും അച്ഛനും പറഞ്ഞു.

ഒറ്റപ്പാലം എം എൽ എ- കെ പ്രേംകുമാർ വിഷ്ണുവിനെ കണ്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വിഷ്ണുവിനും കൂട്ടുകാർക്കും എല്ലാ സഹായവും നൽകുമെന്നും കെ പ്രേംകുമാർ പറഞ്ഞു.

വിഷ്ണു ബാലസംഘം പ്രവർത്തകനും അച്ഛൻ നാരായണൻ സി ഐ ടി യു പ്രവർത്തകനുമാണ്. പാലക്കാട് എം പി – വി കെ ശ്രീകണ്ഠൻ വിഷ്ണുവിന്റെ വീട്ടിലെത്തി രാഷ്ടീയ മുതലെടുപ്പിനുള്ള ശ്രമം നടത്തി.എന്നാൽ കുട്ടിയുടെയും കുടുംബത്തിന്റെയും വെളിപ്പെടുത്തലോടെ സംഭവത്തെ രാഷ്ട്രീയവത്ക്കരിക്കാനുള്ള നീക്കമാണ് പൊളിഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News