
ജ്വല്ലറിക്കാരനെ പട്ടാപ്പകല്‍ വെടിവച്ച് കൊന്ന് കടകൊള്ളയടിച്ച കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍. മുംബൈയിലെ ദാഹിസറിലാണ് സംഭവം അരങ്ങേറിയത്. മധ്യപ്രദേശ് സ്വദേശിയായ പ്രധാന പ്രതി ഉള്‍പ്പെടെ ഏഴ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രധാന പ്രതി ബണ്ടി പട്ടിദാറിനെയും കൂട്ടാളികളെയും മധ്യപ്രദേശില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. മുംബൈയിലെ ദാഹിസാര്‍ പ്രദേശത്തെ ഒരു ജ്വല്ലറി ഷോപ്പിലായിരുന്നു പ്രതികള്‍ കവര്‍ച്ച നടത്തിയത്.
കവര്‍ച്ച, കൊലപാതകം എന്നീ കേസുകളിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് 12 മണിക്കൂറിനുള്ളില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും കടയില്‍ നിന്ന് മോഷ്ടിച്ച 300 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here