
സിപ്ല ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ മരുന്ന് നിർമാതാക്കളായ മൊഡേണയുടെ കൊവിഡ് വാക്സിൻ ഈ മാസം പകുതിയോടെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ലഭ്യമാകുമെന്ന് റിപ്പോർട്ട്. ജൂലൈ 15 ഓടെ മൊഡേണ വാക്സിൻ ചില മേജർ ആശുപത്രികളിൽ എത്തുമെന്നാണ് റിപ്പോർട്ടുകള്‍. കഴിഞ്ഞ ആഴ്ചയാണ് സിപ്ലക്ക് മോഡേണ വാക്സിൻ ഇറക്കുമതി ചെയ്യാൻ ഡ്രഗ് റെഗുലേറ്ററുടെ അനുമതി ലഭിച്ചത്.
ഇറക്കുമതി ചെയ്യുന്ന വാക്സിൻ കേന്ദ്ര സർക്കാറിന് കൈമാറുകയും അവ സൂക്ഷിച്ച് വെക്കാൻ സൗകര്യമുള്ള രാജ്യത്തെ മെട്രോ നഗരങ്ങളിലുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യും. ഏഴ് മാസം വാക്സിൻ സൂക്ഷിച്ച് വെക്കാൻ മൈനസ് 20 ഡിഗ്രി സെൽഷ്യസ് താപനില ആവശ്യമാണ്.
28 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസ് ആയിട്ടാണ് വാക്സിൻ നൽകുക. മൊഡേണ വാക്സിൻ കൊവിഡിനെതിരെ 90 ശതമാനം പ്രതിരോധം നൽകുമെന്ന് കണ്ടെത്തിയിരുന്നു. അൾട്രാ കോൾഡ് ചെയിൻ ഉപകരണങ്ങൾ ലഭ്യമായ ആശുപത്രികളിലായിരിക്കും മൊഡേണ വാക്സിൻ ലഭ്യമാകുകയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പ്രായപൂർത്തിയായ എല്ലാവരെയും ഈ വർഷം അവസാനത്തോടെ വാക്സിനേഷന് വിധേയമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് വി, മൊഡേണ എന്നീ വാക്സിനുകൾക്കാണ് ഇന്ത്യയിൽ അനുമതി ലഭിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here