സ്റ്റാന്‍ സ്വാമിയുടേത് മരണമല്ല കൊലപാതകം! ഉത്തരവാദി ബിജെപി: ആസാദ്

സ്റ്റാന്‍ സ്വാമിയുടേത് മരണമല്ല കൊലപാതകമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. സ്വാമിയുടെ മരണത്തിന്റെ ഉത്തരവാദി ബിജെപിയാണെന്നും ആസാദ് ട്വിറ്ററില്‍ കുറിച്ചു.

ഇത് മരണമല്ല..കൊലപാതകമാണ്…ഇതിന് ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിച്ച ബിജെപിയ്ക്ക് നേരിട്ട് ഉത്തരവാദിത്തമുണ്ടെന്നും ചന്ദ്രശേഖര്‍ ആസാദ് കുറിച്ചു.

മനുഷ്യാവകാശ പ്രവര്‍ത്തകനായ സ്റ്റാന്‍ സ്വാമിയുടെ പെട്ടെന്നുള്ള കടന്നുപോക്ക് വളരെ സങ്കടകരമാണ്. ദുഖിതരായ കുടുംബത്തിന് അനുശോചനം അറിയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ക്കിന്‍സണ്‍ അടക്കം രോഗങ്ങള്‍ കാരണം അവശ നിലയിലായിരുന്നു സ്റ്റാന്‍ സ്വാമി. സ്റ്റാന്‍ സ്വാമിയുടെ ജീവന്‍ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അടക്കം ഇടപെട്ടിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയപ്പോള്‍ ബന്ധുക്കളെ തിരിച്ചറിയാന്‍ പോലും കഴിയാത്ത സാഹചര്യത്തിലായിരുന്നു സ്റ്റാന്‍ സ്വാമി. കോടതി ഇടപെടലിനെ തുടര്‍ന്നായിരുന്നു സ്റ്റാന്‍ സ്വാമിയെ ജയിലില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റിയത്.

അരമനയിലെ സുഖസൗകര്യങ്ങളില്‍ പരിചാരകരാല്‍ ശുശ്രൂഷിക്കപ്പെട്ട് വാര്‍ധക്യ ജീവിതം നയിക്കാമായിരുന്ന സ്റ്റാന്‍ സ്വാമി വിട പറഞ്ഞത് ക്രൂരമായ മനുഷ്യാവകാശലംഘനത്തിനും വേട്ടയാടലുകള്‍ക്കുമൊടുവിലാണ്.

പാവപ്പെട്ട ജനതയുടെ ശബ്ദമായി ജീവിതകാലം മുഴുവന്‍ പോരാടിയ സ്റ്റാന്‍ സ്വാമിക്ക് വാര്‍ദ്ധക്യകാലത്ത് അനുഭവിക്കേണ്ടി വന്നത് സമാനതകളില്ലാത്ത ദുരിതങ്ങളായിരുന്നു. രണ്ട് പതിറ്റാണ്ടിലേയാണ് ആദിവാസി വിഭാഗങ്ങള്‍ക്ക് വേണ്ടി സ്റ്റാന്‍ സ്വാമി പ്രവര്‍ത്തിച്ചത്.

ആരോഗ്യം മോശമായതിനേത്തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്ന സ്റ്റാന്‍ സ്വാമിയുടെ അന്ത്യം ബാന്ദ്രയിലെ ഹോളിഫെയ്ത്ത് ആശുപത്രിയില്‍ വെച്ചായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News