മോഹന്‍ലാല്‍-ജീത്തു കോമ്പോയില്‍ വീണ്ടുമൊരു ത്രില്ലര്‍ കൂടി;

മോഹന്‍ലാല്‍-ജീത്തു ജോസഫ് കോമ്പോയില്‍ വീണ്ടുമൊരു ത്രില്ലര്‍ കൂടി എത്തുന്നു.മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ ഇപ്പാള്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്.ജിത്തുവും സമൂഹമാധ്യമങ്ങളില്‍ ഈ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്.

നിഗൂഢതകള്‍ നിറച്ചാണ് ടൈറ്റില്‍ പോസ്റ്റര്‍ ഒരുക്കയിരിക്കുന്നതും. ത്രില്ലര്‍ സ്വഭാവമാണ് ചിത്രത്തിന് എന്നാണ് പോസ്റ്ററില്‍ നിന്ന് ലഭിക്കുന്ന സൂചന.

 

നിഴലുകള്‍ അനാവരണം ചെയ്യുന്നു എന്ന ടാഗ് ലൈനും ചിത്രത്തിന്റെ ടൈറ്റിലിനോടൊപ്പം നല്‍കിയിട്ടുണ്ട്. ട്വല്‍ത്് മാന്‍ എന്നാണ് ചിത്രത്തിന്റെ പേര്. നിഗൂഢതകള്‍ നിറച്ചാണ് ടൈറ്റില്‍ പോസ്റ്റര്‍ ഒരുക്കയിരിക്കുന്നതും. ത്രില്ലര്‍ സ്വഭാവമാണ് ചിത്രത്തിന് എന്നാണ് പോസ്റ്ററില്‍ നിന്ന് ലഭിക്കുന്ന സൂചന. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.

ദൃശ്യം-2 ആണ് മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ അവസാന ചിത്രം. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ബ്രോ ഡാഡിക്ക് മുന്‍പുതന്നെ ഈ സിനിമയുെടെ ചിത്രീകരണം ആരംഭിക്കും എന്നാണ് സൂചന. സമീപകാല ഇന്ത്യന്‍ ഒ.ടി.ടി റിലീസുകളിലെ ട്രെന്‍ഡ് സെറ്റര്‍ ആയിരുന്നു ജിത്തു ജോസഫിന്റെ മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യം 2’.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News