നൂറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ മഹാമാരിയാണ് കൊറോണയെന്ന് പ്രധാനമന്ത്രി

നൂറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ മഹാമാരിയാണ് കൊറോണ എന്ന് കോവിൻ ഗ്ലോബൽ കോൺക്ലേവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ പൗരന്മാർ ലോകത്തിലെ മുഴുവൻ ജനങ്ങളെയും ഒരു കുടുംബമായി കണക്കാക്കുന്നുവെന്നും ഒത്തൊരുമിച്ച് കോറോണയെ പ്രതിരോധിക്കണമെന്നും മോദി കൂട്ടിച്ചേർത്തു.

കൊവിഡ് പ്രതിരോധത്തിൽ രാജ്യം ആർജിച്ച അറിവുകളും അനുഭവങ്ങളും സാങ്കേതികവിദ്യകളും ലോകത്തിനു തുറന്ന് കൊടുക്കുമെന്നും മോദി പറഞ്ഞു.കൊവിഡിനെതിരെ, വാക്‌സിനാണ് ഏറ്റവും വലിയ പ്രതിരോധമെന്നും തുടക്കം മുതൽ തന്നെ രാജ്യത്തെ വാക്‌സിൻ വിതരണത്തിനായി ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ചതിനാൽ വിതരണം അയാസമായെന്നും മോദി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News