ADVERTISEMENT
ക്ഷയരോഗ നിർണയ പരിശോധനയ്ക്കുള്ള അത്യാധുനിക ഉപകരണം നേമം താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ചു. പൊതുവിദ്യാഭ്യാസ – തൊഴിൽ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം കോർപറേഷൻ മേയർ എസ് ആര്യ രാജേന്ദ്രൻ അധ്യക്ഷ ആയിരുന്നു.
ഒരു കാലത്ത് കേരളത്തിലെ ആരോഗ്യ രംഗത്തിന് വലിയ വെല്ലുവിളി ഉയർത്തിയ രോഗമായിരുന്നു ക്ഷയം. എന്നാൽ ചിട്ടയോടേയും ശാസ്ത്രീയമായും ഉള്ള പ്രവർത്തനങ്ങളിലൂടെ ക്ഷയരോഗത്തെ പിടിച്ചു കെട്ടാൻ നമുക്കായി.
ജനങ്ങളും ആരോഗ്യവകുപ്പും തദ്ദേശ ഭരണ സ്ഥാപനങ്ങളും തോളോട് തോൾ ചേർന്നാണ് ഈ രോഗത്തെ പിടിച്ചു കെട്ടിയത്.ഈ രംഗത്തെ കേരളത്തിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് കൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിന് പുരസ്‌കാരം നൽകുക പോലും ഉണ്ടായി.
എങ്കിലും ഏതൊരു രോഗത്തേയും പോലെ ഏറെ ശ്രദ്ധിക്കേണ്ട ഒരു രോഗമാണ് ക്ഷയവും. വർഷം തോറും കേരളത്തിൽ ക്ഷയ രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും നാം ജാഗ്രത കൈവെടിയരുത്. “കോവിഡിനൊപ്പം തുരത്താം ക്ഷയ രോഗത്തേയും ” എന്ന മുദ്രാവാക്യത്തെ ഈ ജാഗ്രതയുടെ ഭാഗമായി കാണണം.
ക്ഷയരോഗ നിർണയ പരിശോധന നടത്തുന്നതിനുള്ള അത്യാധുനിക പരിശോധനാ ഉപകരണം നേമം താലൂക്ക് ആശുപത്രിയിൽ സ്ഥാപിക്കുന്നത് ഈ മേഖലയിലെ ആളുകൾക്ക് ആശ്വാസമാകും.ഒരു മണിക്കൂറിനകം ട്രൂനാറ്റ് പരിശോധനാഫലം അറിയാനാകും.ഇത് വേഗത്തിൽ രോഗം കണ്ടെത്താനും ചികിത്സ നടത്താനും ഉപകരിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ രണ്ടായിരം രൂപ ഈടാക്കുന്ന ഈ ടെസ്റ്റ് സൗജന്യമായാണ് നേമം താലൂക്ക് ആശുപത്രിയിൽ നടത്തുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.