പീഡിപ്പിച്ചത് പലചരക്ക് കടക്കാരനുള്‍പ്പെടെ; കാസര്‍കോട് പതിനാലുകാരി പീഡനത്തിരയായ സംഭവത്തില്‍ 4 പേര്‍ അറസ്റ്റില്‍

കാസര്‍കോട് ഉളിയത്തടുക്കയില്‍ പതിനാലുകാരി പീഡനത്തിരയായ സംഭവത്തില്‍ 4 പേര്‍ പൊലീസ് പിടിയിലായി. അഞ്ച് പേര്‍ക്കെതിരെ കാസര്‍കോട് വനിതാ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ സംരക്ഷണം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ഏറ്റെടുത്തു.

ഒരാഴ്ച മുന്‍പാണ് പെണ്‍കുട്ടിയെ ലൈംഗികമായി പ്രതികള്‍ പീഡിപ്പിച്ചത്. ചെല്‍ഡ് ലൈനിന്റെ ഹെല്‍പ്പ് ലൈനില്‍ നമ്പറിലേക്ക് ഒരു പൊതുപ്രവര്‍ത്തകന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തുവന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിവരങ്ങള്‍ പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

കുട്ടി സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന കടക്കാരനുള്‍പ്പടെയാണ് അറസ്റ്റിലായത്. ഇവര്‍ കുട്ടിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായും പൊലീസ് പറയുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ സംരക്ഷണത്തിലാണ് പെണ്‍കുട്ടിയുള്ളത്. എന്നാല്‍ അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കും ഇത് സംബന്ധിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News