വടക്കൻ ജില്ലകളിൽ കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലം പ്രത്യേകമായി പരിശോധിക്കും: മുഖ്യമന്ത്രി

വടക്കൻ ജില്ലകളിൽ കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലം പ്രത്യേകമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ ആരോഗ്യവകുപ്പിന് അദ്ദേഹം നിർദേശം നൽകി.അക്കാര്യം ജില്ലാ കളക്ടർമാർ ഉറപ്പാക്കണമെന്ന് കൊവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

അനുബന്ധരോഗങ്ങൾ ഉള്ള പ്രായം കുറഞ്ഞവർ ആശുപത്രികളിൽ പോകാൻ വിമുഖത കാണിക്കുന്നത് പ്രശ്നമാകുന്നുണ്ട്. അവരെ കൊവിഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കുവാൻ ക്യാമ്പയിൻ ഒന്നുകൂടി ശക്തിപ്പെടുത്തണം. വാർഡ്തല സമിതി ഇക്കാര്യത്തിൽ അവരെ നിർബന്ധിക്കണം. ക്വാറന്റയിൻ കൃത്യമായി പാലിക്കുന്നുണ്ടെന്ന് വാർഡ്തല സമിതി ഉറപ്പാക്കണം.

പ്രാഥമിക സമ്പർക്കക്കാരുടെ വിവരങ്ങൾ കൊവിഡ്  പോർട്ടലിൽ കൃത്യമായി രജിസ്റ്റർ ചെയ്യണം.

ആരോഗ്യ പ്രവർത്തകരും മറ്റും വയോജനങ്ങൾക്ക് വേണ്ടി വാക്സിൻ രജിസ്റ്റർ ചെയ്യുമ്പോൾ രണ്ടാം ഡോസിനുള്ള സന്ദേശം ശ്രദ്ധിക്കപ്പെടാതെ പോകുന്ന പ്രശ്നം പരിഹരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചൊവ്വാഴ്ച വീണ്ടും അവലോകന യോഗം ചേർന്ന് അടുത്തയാഴ്ചയിലെ നിയന്ത്രണങ്ങൾ തീരുമാനിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News