ട്രാവന്‍കൂര്‍ ഷുഗേ‍ഴ്സ് സ്പിരിറ്റ് വെട്ടിപ്പ്; സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഐ എം

ട്രാവന്‍കൂര്‍ ഷുഗേ‍ഴ്സ് ആന്‍റ് കെമിക്കല്‍ സ്പിരിറ്റ് വെട്ടിപ്പുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മറ്റി. അന്വേഷണം നടത്തണമെന്ന് സംസ്ഥാന നേതൃത്വത്തെയും എക്‌സൈസ് മന്ത്രിയെയും സിപിഐഎം ആവശ്യം അറിയിച്ചു.

മികച്ച നിലയില്‍ നടക്കുന്ന സ്ഥാപനത്തെ തകര്‍ക്കാന്‍ നീക്കം നടന്നു. ജനറല്‍ മാനേജര്‍ അലക്‌സ് പി എബ്രഹാമിന് വെട്ടിപ്പില്‍ മുഖ്യ പങ്കാളിത്തമുണ്ടെന്നും പാര്‍ട്ടി വിലയിരുത്തല്‍.

അതേസമയം, ട്രാവന്‍കൂര്‍ സ്പിരിറ്റ് മോഷണത്തെ തുടര്‍ന്ന് നിര്‍ത്തി വച്ച മദ്യ ഉത്പാദനം ഇന്ന് പുനരാരംഭിച്ചു. തിരുവനന്തപുരം റീജിയണല്‍ ലാബില്‍ നിന്നുളള പരിശോധന ഫലം അനുകൂലമായതിനെ തുടര്‍ന്നാണ് ഉത്പാദനം വീണ്ടു തുടങ്ങാന്‍ തീരുമാനമായത്.

മുന്‍ പ്രൊക്ഷന്‍ ഡെപ്യൂട്ടി മാനേജര്‍ക്ക് സ്ഥാപനത്തിന്റെ താല്‍ക്കാലിക ചുമതല നല്‍കി. ജനറല്‍ മാനേജരടക്കമുള്ളവര്‍ പ്രതികളായതിനെ തുടര്‍ന്ന് പ്രവര്‍ത്തന തടസം നേരിട്ടിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന പ്രതി അരുണ്‍കുമാര്‍ ജാമ്യം നേടാന്‍ ശ്രമം തുടങ്ങി. പ്രതികളുടെ സ്വത്ത് വിവരങ്ങളും വിദ്യാഭ്യാസ യോഗ്യതയും പരിശോധനക്കു വിധേയമാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News