ഞാന്‍ എല്ലാകാലത്തും ബഷീറിന്റെ വായനക്കാരന്‍; ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്‍മ്മകളില്‍ മമ്മൂക്ക

വൈക്കം മുഹമ്മദ് ബഷീറിന്റെ 27-ാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് മമ്മൂട്ടി. മരണശേഷവും എഴുതിക്കൊണ്ടിരിക്കുന്ന എഴുത്തുകാരനാണ് ബഷീറെന്ന് മമ്മൂട്ടി പറഞ്ഞു.നമ്മുടെ ബേപ്പൂര്‍ സംഘടിപ്പിക്കുന്ന ബഷീര്‍ സ്മൃതിയ്ക്ക് വേണ്ടി ഫേസ്ബുക്ക് വീഡിയോയില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

‘മണ്‍മറഞ്ഞ് പോയി 27 വര്‍ഷം കഴിഞ്ഞിട്ടും ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഒരു എഴുത്തുകാരനാണ് ബഷീര്‍. വൈക്കം എന്റെ കൂടെ ജന്മനാടാണ്. ഞാനും വൈക്കം മുഹമ്മദ് ബഷീറുമല്ലാതെ ഒരുപാട് പ്രഗത്ഭരായ എഴുത്തുകാരും കലാകാരന്‍മാരും വൈക്കത്ത് വേറെയുണ്ട്,’ മമ്മൂട്ടി പറയുന്നു.ബഷീറിന്റെ മതിലുകള്‍ വായിക്കുന്നതാണ് വിഡിയോയില്‍. താന്‍ അഭിനയിച്ച സീനുകള്‍ വായിക്കുമ്പോള്‍ വീണ്ടും ബഷീറായി അഭിനയിക്കാന്‍ തോന്നുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ബഷീറിന്റെ മൂന്ന് കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് ഭാ?ഗ്യമായി കാണുന്നുവെന്നും താരം പറഞ്ഞു.

മമ്മൂട്ടിയുടെ വാക്കുകള്‍

മരണശേഷവും എഴുതിക്കൊണ്ടിരിക്കുന്ന എഴുത്തുകാരനെന്ന് ബഷീറിനെ വിശേഷിക്കാറുണ്ട്. മണ്‍മറഞ്ഞുപോയി 27 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്ന് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന എഴുത്തുകാരന്‍ ബഷീര്‍ തന്നെയാണ്. വൈക്കം മുഹമ്മദ് ബഷീര്‍. വൈക്കം എന്റെയും കൂടി ജന്മനാടാണ്. ഞങ്ങളല്ലാതെ പ്രശസ്തരായ നിരവധിപേര്‍ വൈക്കത്തുകാരായുണ്ട്. എഴുത്തുകാരനായിരുന്നെങ്കില്‍ എന്റെ പേര് വൈക്കം മുഹമ്മദുകുട്ടി ആക്കുമായിരുന്നിരിക്കാം. നമ്മുടെ സാഹിത്യലോകത്തിന്റെ സൗഭാ?ഗ്യങ്ങള്‍കൊണ്ട് ഞാന്‍ ആയില്ല. പക്ഷേ എപ്പോഴും ഞാനൊരു വായനക്കാരനായിരുന്നു. ചെറുപ്പകാലത്ത് കേട്ട് പരിചയപ്പെട്ട നിരവധി ബഷീര്‍ കഥകളുണ്ട്. പിന്നീട് ഞാന്‍ അതെല്ലാം വായിച്ചു. ഭാഗ്യം കൊണ്ട് അദ്ദേഹത്തിന്റെ മൂന്ന് കഥാപാത്രങ്ങളാവാന്‍ എനിക്കു കഴിഞ്ഞു. ബാല്യകാല സഖിയിലെ മജീദായും മജീദിന്റെ ബാപ്പയായും അഭിനയിച്ചു. അതിനും ഏറെ മുന്‍പ് മതിലുകളിലൂടെ ബഷീറുതന്നെയായി. കാലങ്ങളെ അതിജീവിക്കുന്ന ബഷീറിന്റെ എഴുത്തുകള്‍ നമ്മള്‍ എന്നും ഓര്‍മിച്ചുകൊണ്ടിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News