സ്റ്റാന്‍ സ്വാമിയുടെ മരണം കസ്റ്റഡി കൊലപാതകമെന്ന് സീതാറാം യെച്ചൂരി

സ്റ്റാന്‍ സ്വാമിയുടെ മരണം കസ്റ്റഡി കൊലപാതകമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തെറ്റായ ആരോപണകളുടെ പേരില്‍ ആണ് അദ്ദേഹത്തെ ജയിലില്‍ അടച്ചത്.

എന്‍ഐഎ അടക്കമുള്ള ഏജന്‍സികള്‍ നടത്തുന്നത് രാഷ്ട്രീയ നിര്‍ദേശം അനുസരിച്ചുള്ള അന്വേഷണങ്ങള്‍ ആണെന്നും യുഎപിഎ പോകുള്ള കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാരിന് മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞു മാറാന്‍ ആകില്ല. കുറ്റക്കാര്‍ക്ക് എതിരെ നടപടി വേണമെന്നും സമാന സാഹചര്യത്തില്‍ ജയിലില്‍ കഴിയുന്ന എല്ലാവരെയും മോചിപ്പിക്കണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

പാര്‍ക്കിന്‍സണ്‍ അടക്കം രോഗങ്ങള്‍ കാരണം അവശ നിലയിലായിരുന്നു സ്റ്റാന്‍ സ്വാമി. സ്റ്റാന്‍ സ്വാമിയുടെ ജീവന്‍ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അടക്കം ഇടപെട്ടിരുന്നു.

ആശുപത്രിയിലേക്ക് മാറ്റിയപ്പോള്‍ ബന്ധുക്കളെ തിരിച്ചറിയാന്‍ പോലും കഴിയാത്ത സാഹചര്യത്തിലായിരുന്നു സ്റ്റാന്‍ സ്വാമി. കോടതി ഇടപെടലിനെ തുടര്‍ന്നായിരുന്നു സ്റ്റാന്‍ സ്വാമിയെ ജയിലില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റിയത്.

അരമനയിലെ സുഖസൗകര്യങ്ങളില്‍ പരിചാരകരാല്‍ ശുശ്രൂഷിക്കപ്പെട്ട് വാര്‍ധക്യ ജീവിതം നയിക്കാമായിരുന്ന സ്റ്റാന്‍ സ്വാമി വിട പറഞ്ഞത് ക്രൂരമായ മനുഷ്യാവകാശലംഘനത്തിനും വേട്ടയാടലുകള്‍ക്കുമൊടുവിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News