പ്രതിസന്ധികള്‍ക്കിടയിലും കുരുന്നിന്റെ ജീവന്‍ രക്ഷിക്കാന്‍ ഒറ്റക്കെട്ടായി മലയാളികള്‍; ചികിത്സയ്ക്കാവശ്യമായ 18 കോടി ലഭിച്ചെന്ന് കുടുംബം

പ്രതിസന്ധികള്‍ക്കിടയിലും കുരുന്നിന്റെ ജീവന്‍ രക്ഷിക്കാന്‍ മലയാളികള്‍ ഒറ്റക്കെട്ടായപ്പോള്‍ ഒന്നര വയസ്സുകാരന്‍ മുഹമ്മദിന് ചികിത്സയ്ക്ക് വേണ്ട 18 കോടി ലഭിച്ചു.

ഇനി ആരും പണം ആയക്കേണ്ടതില്ലെന്നും പണം തന്ന് സഹായിച്ച സുമനുകള്‍ക്ക് ഒരുപാട് നന്ദിയുണ്ടെന്നും കുടുംബം അറിയിച്ചു. കുഞ്ഞിന് വേണ്ടി സമൂഹമാധ്യമങ്ങളില്‍ വലിയ ക്യാമ്പയിന്‍ നടന്നിരുന്നു അപൂര്‍വ്വ രോഗമായ സ്‌പെനല്‍ മസ്‌ക്കുലര്‍ അട്രോഫിയാണ് കുഞ്ഞിനെ ബാധിച്ചത്

സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന അപൂര്‍വ്വ രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ ഒന്നര വയസുകാരന്‍ മുഹമ്മദിനെ സഹായിക്കാന്‍ കേരളമൊന്നാകെ വലിയ ശ്രമങ്ങളാണ് നടന്നത്.

ലോകത്തിലെ ഏറ്റവും വില കൂടിയ, 18 കോടിയുടെ മരുന്നാണ് ഈ രോഗത്തിന്റെ ചികിത്സയ്ക്ക് വേണ്ടിയിരുന്നത്. ഒരു ഡോസ് മരുന്നിനാണ് 18 കോടി രൂപ വില.

മാട്ടൂലിലെ റഫീഖ്- മറിയുമ്മ ദമ്പതികളുടെ മൂന്നു മക്കളില്‍ മൂത്തവളാണ് അഫ്ര. പതിനഞ്ചു വയസുകാരിയായ അഫ്രയ്ക്കും ഇതേ രോഗമാണ്. ഇതിനിടെയാണ് അനുജനും സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി സ്ഥീരികരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News