ഫാ.സ്റ്റാന്‍സ്വാമിയുടെ മരണം ഭരണകൂടം നടപ്പാക്കിയ കൊലപാതകം: എ.വിജയരാഘവന്‍

ഫാ.സ്റ്റാന്‍സ്വാമിയുടെ മരണം ഭരണകൂടം നടപ്പാക്കിയ കൊലപാതകമാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

സര്‍ക്കാരിനെതിരെ ശബ്ദിക്കുന്നവരെയും സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കുന്നവരെയും വേട്ടയാടുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്‌.

സമയത്ത്‌ ചികിത്സ പോലും നല്‍കാതെ ആ മനുഷ്യസ്‌നേഹിയെ ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു. മതിയായ ചികിത്സ കിട്ടിയിരുന്നെങ്കില്‍ അദ്ദേഹം മരണത്തിന്‌ കീഴടങ്ങുമായിരുന്നില്ല.

ദളിതര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടത്തിവരുന്ന ജനാധിപത്യ ധ്വംസനത്തിനെതിരെ പടനയിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്നു സ്റ്റാന്‍ സ്വാമി. അദ്ദേഹത്തെ ജയിലിലിട്ട്‌ കൊലപ്പെടുത്തിയതിലൂടെ എന്ത്‌ നീതിയാണ്‌ പുലര്‍ന്നിരിക്കുന്നതെന്ന്‌ പറയാന്‍ കേന്ദ്ര സര്‍ക്കാരിന്‌ ബാധ്യതയുണ്ട്‌.

കാടന്‍ നിയമങ്ങളും അവയുടെ ക്രൂരമായ നടപ്പാക്കലും അവസാനിപ്പിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ തയ്യാറാകണം. എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കണമെന്ന്‌ എ. വിജയരാഘവന്‍ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here