പാലക്കാട് ജില്ലയില്‍ ഇന്ന് 902 പേര്‍ക്ക് കൊവിഡ്; 943 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 905 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 496 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 400 പേർ, 6 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.943 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 7095 പരിശോധന നടത്തിയതിലാണ് 902 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 12.71 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5017 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 2 പേർ വീതം വയനാട്, കണ്ണൂർ ജില്ലകളിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 7 പേർ വീതം തിരുവനന്തപുരം, ഇടുക്കി ജില്ലകളിലും 15 പേർ കോഴിക്കോട് ജില്ലയിലും 19 പേർ എറണാകുളം ജില്ലയിലും 49 പേർ തൃശ്ശൂർ
ജില്ലയിലും 136 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 89 പേർ

മണ്ണൂർ സ്വദേശികൾ 43 പേർ

ചാലിശ്ശേരി,തൃത്താല സ്വദേശികൾ 37 പേർ വീതം

കാവശ്ശേരി സ്വദേശികൾ 32 പേർ

കൊടുമ്പ്, പുതുപ്പരിയാരം സ്വദേശികൾ 29 പേർ വീതം

ഒറ്റപ്പാലം സ്വദേശികൾ 22 പേർ

കൊല്ലങ്കോട് സ്വദേശികൾ 21 പേർ

പുതുനഗരം സ്വദേശികൾ 20 പേർ

കാഞ്ഞിരപ്പുഴ സ്വദേശികൾ 19 പേർ

അലനല്ലൂർ, മണ്ണാർക്കാട് സ്വദേശികൾ 18 പേർ വീതം

എലവഞ്ചേരി സ്വദേശികൾ 17 പേർ

ആലത്തൂർ, ഓങ്ങല്ലൂർ, പിരായിരി സ്വദേശികൾ 16 പേർ വീതം

അഗളി സ്വദേശികൾ 14 പേർ

കുമരംപുത്തൂർ, പറളി, തരൂർ സ്വദേശികൾ 13 പേർ വീതം

അനങ്ങനടി, കൊപ്പം, ഷൊർണ്ണൂർ, വാണിയംകുളം സ്വദേശികൾ 12 പേർ വീതം

കണ്ണമ്പ്ര, വടക്കഞ്ചേരി, വണ്ടാഴി സ്വദേശികൾ 11 പേർ വീതം

ചിറ്റൂർ-തത്തമംഗലം, എലപ്പുള്ളി സ്വദേശികൾ 10 പേർ വീതം

അകത്തേത്തറ, എരിമയൂർ, പട്ടിത്തറ, പെരിങ്ങോട്ടുകുറുശ്ശി, ശ്രീകൃഷ്ണപുരം, സ്വദേശികൾ 9 പേർ വീതം

അമ്പലപ്പാറ, കുത്തനൂർ, കുഴൽമന്ദം സ്വദേശികൾ 8 പേർ വീതം

ചെർപ്പുളശ്ശേരി, കിഴക്കഞ്ചേരി, കോട്ടോപ്പാടം, നെന്മാറ, പട്ടഞ്ചേരി, തച്ചനാട്ടുകര സ്വദേശികൾ 7 പേർ വീതം

കൊഴിഞ്ഞാമ്പാറ, മങ്കര, നാഗലശ്ശേരി, നെല്ലായ, പല്ലശ്ശന, തെങ്കര, വടവന്നൂർ സ്വദേശികൾ 6 പേർ വീതം

അയിലൂർ, ചളവറ, കോട്ടായി, മലമ്പുഴ, മാത്തൂർ, പെരുമാട്ടി, പുതുശ്ശേരി, വിളയൂർ സ്വദേശികൾ 5 പേർ വീതം

കപ്പൂർ,കരിമ്പ,
ലക്കിടി-പേരൂർ, മരുതറോഡ്, മേലാർകോട്, മുണ്ടൂർ,പട്ടാമ്പി, പുതുക്കോട്, തിരുമിറ്റക്കോട് സ്വദേശികൾ 4 പേർ വീതം

എരുത്തേമ്പതി, കണ്ണാടി, വടകരപതി സ്വദേശികൾ 3 പേർ വീതം

ആനക്കര, കടമ്പഴിപ്പുറം, കരിമ്പുഴ, കുലുക്കല്ലൂർ, പൊൽപ്പുള്ളി, തേങ്കുറിശ്ശി, തിരുവേഗപ്പുറ, തൃക്കടീരി വല്ലപ്പുഴ സ്വദേശികൾ 2 പേർ വീതം

കേരളശ്ശേരി, കൊടുവായൂർ, കോങ്ങാട്, മുതലമട, മുതുതല, നല്ലേപ്പിള്ളി, പെരുവെമ്പ്, പൂക്കോട്ടുകാവ്, തച്ചമ്പാറ സ്വദേശികൾ ഒരാൾ വീതം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here