പാലാരിവട്ടം അഴിമതി കേസ്; ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ച് വി.കെ.ഇബ്രാഹിം കുഞ്ഞ് 

പാലാരിവട്ടം പാലം നിർമ്മാണ അഴിമതി കേസിൽ മുൻമന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. എറണാകുളം ജില്ല വിട്ടു പോവരുതെന്ന ജാമ്യവ്യവസ്ഥ നീക്കണമെന്നാണ് ഇബ്രാഹിം കുഞ്ഞിന്‍റെ  ആവശ്യം.

അന്വേഷണം പൂർത്തിയായ കേസിൽ കുറ്റപത്രം സമർപ്പിച്ചെന്നും, ഏഴര മാസമായി കോടതി നിർദേശം പാലിക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ഇബ്രാഹിംകുഞ്ഞ് കോടതിയെ സമീപിച്ചെങ്കിലും ഹർജി ഹൈക്കോടതി തള്ളിയിരുന്നു.

കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. ഹർജി കോടതി പിന്നീട് പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News