മലപ്പുറം ജില്ലയിൽ മാത്രമായി വാക്സിനേഷൻ ത്വരിതപ്പെടുത്തണമെന്ന് സർക്കാരിനോട് നിർദ്ദേശിക്കാനാവില്ല;  ഹൈക്കോടതി

മലപ്പുറം ജില്ലയിൽ മാത്രമായി വാക്സിനേഷൻ ത്വരിതപ്പെടുത്തണമെന്ന് സർക്കാരിനോട് നിർദേശിക്കാനാവില്ലെന്ന് ഹൈക്കോടതി. ജനസംഖ്യയും കൊവിഡ് രോഗനിരക്കും കണക്കിലെടുത്ത് മലപ്പുറത്ത് വാക്സിനേഷൻ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ പി എ മജീദ്  എം എൽ എ യും മറ്റും സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

വാക്സിനേഷന് സർക്കാർ തലത്തിൽ പദ്ധതി ഉണ്ടെന്നും നയപരമായ തീരുമാനം ഉള്ളപ്പോൾ ഇടപെടാൻ കോടതിക്ക് പരിമിതികൾ ഉണ്ടെന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

പ്രാദേശിക തലത്തിൽ രോഗ തീവ്രത കണക്കിലെടുത്ത് വാക്സിനേഷൻ ത്വരിതപ്പെടുത്തുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു.  സർക്കാർ വിശദീകരണം പരിഗണിച്ച് ഹർജികൾ കോടതി തീർപ്പാക്കി.

കൊവിഡ് സാഹചര്യവും ചികിത്സയും കണക്കിലെടുക്കുമ്പോൾ  മലപ്പുറം ജില്ലയിൽ സർക്കാരിന്‍റെ ഭാഗത്തു നിന്ന് എതെങ്കിലും തരത്തിലുള്ള  അനാസ്ഥ കാണാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News