സർക്കാരിന്‍റേത് നിക്ഷേപക സൗഹൃദാന്തരീക്ഷം ഒരുക്കുന്നതിന് പ്രതിജ്ഞാബദ്ധമായ നിലപാട്: മന്ത്രി എം. വി ഗോവിന്ദൻമാസ്റ്റർ

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ഭാരവാഹികളുമായി തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് നിക്ഷേപക സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിൽ പ്രതിജ്ഞാബദ്ധമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

സംരംഭകത്വ മേഖലയിൽ അനുഭാവപൂർണമായ സമീപനമാണ് സർക്കാരിനുള്ളത്. ഈ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ സംബന്ധിച്ച് ഗൗരവതരമായ അഭിപ്രായങ്ങൾ കൂടിക്കാഴ്ചയിൽ ഉയർന്നുവന്നു.

സി ഐ ഐ ഭാരവാഹികൾ ഉന്നയിച്ചിട്ടുള്ള കാര്യങ്ങളിൽ നിയമപരമായി പരിശോധിക്കേണ്ടവ പരിശോധനയ്ക്ക് വിധേയമാക്കി ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് മന്ത്രി പറഞ്ഞു. നിക്ഷേപ സൗഹൃദ അന്തരീക്ഷം ഒരുക്കുന്ന സമീപനം സർക്കാർ തുടരുമെന്നും ഇതുമായി ബന്ധപ്പെട്ട തുടർ ചർച്ചകൾ ഉണ്ടാകുമെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News