സംസ്ഥാന സര്‍ക്കാര്‍ ബോധപൂര്‍വ്വം കിറ്റെക്സില്‍ ഒരു പരിശോധനയും നടത്തിയിട്ടില്ല; മന്ത്രി പി രാജീവ് 

സംസ്ഥാന സര്‍ക്കാര്‍ ബോധപൂര്‍വ്വം കിറ്റെക്സില്‍ ഒരു പരിശോധനയും നടത്തിയിട്ടില്ലെന്ന് വ്യവസായ മന്ത്രി പി. രാജീവ്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംരംഭകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ബെന്നി ബെഹന്നാന്‍ ദേശീയ മനുഷ്യവകാശ കമ്മീഷനിലും , പിടി തോമസ് ഹരിത ട്രിബ്യൂണലിനേയും സമീപിച്ചെന്ന് മന്ത്രി. സര്‍ക്കാരിനെതിരെ സാബു ജേക്കബ്  പരാതി ഉന്നയിച്ചതിന് പിന്നാലെ താന്‍ നേരിട്ട് വിളിച്ചിട്ടും ഫോണ്‍ എടുത്തില്ലെന്നും മന്ത്രിയുടെ വെളിപ്പെടുത്തല്‍.

കിറ്റക്സ് നടത്തിയ ഈ പ്രചാരവേലയിൽ വിയോജിപ്പ് ഉണ്ടെങ്കിലും ഞങ്ങൾ എല്ലാ പിന്തുണയും കമ്പനിക്ക് നൽകുെമന്നും മന്ത്രി പി രാജീവ്. വ്യവസായ ശാലകളില്‍ പരിശോധനക്ക് കേന്ദ്രീകൃത പരിശോധനാ സംവിധാനം കൊണ്ടുവരാൻ തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കി

സര്‍ക്കാരിനെതിരെ നിരന്തര വിമര്‍ശനം ഉന്നയിക്കുന്ന കിറ്റെക്സ് ഗ്രൂപ്പിന്‍റെ ഇരട്ടത്താപ്പ് തുറന്ന് കാണിക്കുന്നതായിരുന്നു വ്യവസായ മന്ത്രി പി രാജീവിന്‍റെ വാര്‍ത്താസമ്മേളനം. കമ്പനിക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത് ബെന്നി ബെഹന്നാന്‍ ആണ് , ഹരിത ട്രിബ്യൂണലില്‍ പരാതി നല്‍കിയത്.

പിടി തോമസ് എംഎല്‍എയും, കൂടാതെ ഒരു കോവിഡ് കാലത്ത് ജീവനക്കാരിയുടെശബ്ദശകലം പ്രചരിച്ചിരുന്നു, ഇതിനെതിരെ ഹൈക്കോടതിക്ക് ലഭിച്ച പരാതിയെ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയും അന്വേഷിക്കുന്നു.  പരാതി ലഭിച്ചാല്‍ അന്വേഷിക്കാതെ ഇരിക്കാന്‍ ക‍ഴിയുമോ എന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു

ജൂൺ 28 ന് ആണ് വിഷയം എൻ്റെ ശ്രദ്ധയിൽപ്പെട്ടത് , അപ്പോള്‍ തന്നെ സാബുജേക്കബിനെ താന്‍ ഫോണില്‍ വിളിച്ചു എന്നാല്‍ ഫോണെടുത്തില്ല. പിന്നീട് അദ്ദേഹത്തിന്‍റെ സഹോദരനോട് സംസാരിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. സർക്കാരിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം നടത്തിയപ്പോൾ ആണ് ഞാൻ വിളിക്കുന്നത് എന്ന് ഓർക്കമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.

പിന്നീടും താന്‍ ബന്ധപെടാന്‍ നോക്കിയെന്നും എന്നാല്‍ അപ്പോ‍ഴും ഫോണില്‍ അദ്ദേഹത്തെ ലഭിച്ചില്ലെന്നും പിന്നീട് അദ്ദേഹം തിരിച്ച് വിളിച്ചില്ലെന്നും പി രാജീവ് വ്യക്താക്കി ,സർക്കാരിന് നേരിട്ട് ബന്ധമില്ലാത്ത സംഭവത്തിൽ സർക്കാരിനെ വലിച്ചിഴച്ചത് അപകീർത്തികരമാണന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ കേരളം മാതൃകയാക്കേണ്ട കാര്യം ഇല്ലെന്നും മന്ത്രി തുറന്നടിച്ചു.

കിറ്റക്സ് നടത്തിയ ഈ പ്രചാരവേലയിൽ വിയോജിപ്പ് ഉണ്ടെങ്കിലും ഞങ്ങൾ എല്ലാ പിന്തുണയും കമ്പനിക്ക് നൽകും. അസെൻ്റിൽ വെച്ച് അവർ താൽപ്പര്യം അറിയിച്ചു എന്നതിനപ്പുറം വേറെ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല ,പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാവില്ലെന്നും മന്ത്രി സൂചിപ്പിച്ചു.  വ്യവസായ ശാലകളില്‍ പരിശോധനക്ക് കേന്ദ്രീകൃത പരിശോധനാ സംവിധാനം കൊണ്ടുവരാൻ തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കി

കമ്പനിക്കെതിരായ പരാതിക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതൃത്വം ആണെന്ന് അറിഞിട്ടും സര്‍ക്കാരിനെ കുറ്റപ്പെടുത്തി വീണ്ടും സാബു ജേക്കബ് രംഗത്തെത്തി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News