ഭീഷണിയായി കോട്ടയത്തിന്റെ മലയോര മേഖലയില്‍ കുറുക്കന്മാരുടെ ശല്യം ; കുറുക്കന്റെ ആക്രമണത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്ക്

കോട്ടയത്തിന്റെ മലയോര മേഖലയില്‍ കുറുക്കന്മാരുടെ ശല്യം രൂക്ഷമാകുന്നു. വൈകുന്നേരമായാല്‍ കൂട്ടാമായെത്തുന്ന കുറുക്കന്‍മാരെ ഭയന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. പൊന്‍കുന്നത്ത് കുറുക്കന്റെ ആക്രമണത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് സരമായി പരിക്കേറ്റു.

കഴിഞ്ഞ ദിവസം രാത്രി ബന്ധു വീട്ടില്‍ പോയി മടങ്ങി വരും വഴിയാണ് പൊന്‍കുന്നം ചേപ്പുംപാറ സ്വദേശി സാനിയോ സെബാസ്റ്റ്യനു നേരെ കുറുക്കന്‍ പാഞ്ഞടുത്തത്. ദേഹത്തേക്ക് ചാടി വീണ കുറുക്കനെ തട്ടി മാറ്റി സാനിയോ രക്ഷപെടാനായി ഓടും വഴി റോഡില്‍ വീണ് ഇടതു കൈയ്യിലെ വിരല്‍ ഒടിഞ്ഞു. കൈ കാലുകളിലും ദേഹത്തും പരിക്കേറ്റിട്ടുണ്ട്. ശബ്ദം കേട്ട് സമീപവാസികള്‍ പുറത്തിറങ്ങി കുറുക്കനെ ഓടിച്ചു. തുടര്‍ന്ന് സാനിയോയെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

രാത്രിയായാല്‍ കൂട്ടത്തോടെ എത്തുന്ന കുറുക്കന്മാര്‍ പ്രദേശത്ത് നിലയുറപ്പിക്കും. ഇത് കാല്‍നടയാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. പ്രദേശത്ത് ഏറെ നാളുകളായി കുറുക്കന്മാരുടെ ശല്യമുള്ളതായി നാട്ടുകാര്‍ പറയുന്നു.

റോഡിന്റെ ഒരു വശം പൂര്‍ണമായും കാടു പിടിച്ച് കിടക്കുകയാണ്. ഇവിടെ നിന്നാണ് കുറുക്കന്‍മാര്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത്. നിരവധി വീടുകള്‍ ഈ പ്രദേശത്തുണ്ട്. കൂടാതെ അംഗന്‍വാടിയും ഇവിടെ പ്രവര്‍ത്തിക്കുന്നു. അംഗന്‍വാടികള്‍ വീണ്ടും തുറന്ന് കുട്ടികള്‍ എത്തുന്നതിനു മുമ്പ് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുറുക്കന്‍മാരുടെ എണ്ണം കൂടിയതോടെ നാട്ടുകാര്‍ ഭീതിയിലുമാണ്.

സംഭവത്തില്‍ പഞ്ചായത്തധികൃതര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് പ്രദേശവാസികള്‍. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം പ്രദേശങ്ങളിലും കുറുക്കന്മാരുടെ ശല്യം രൂക്ഷമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News