സ്കൂൾ വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങാവാന്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ

സ്കൂൾ വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങാവാന്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ. എറണാകുളം എസ്ആർവി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ക്ലാസ് ഒരുക്കുന്നതിൻ്റെ ഭാഗമായാണ് ഡിവൈഎഫ്ഐ എറണാകുളം സിറ്റി മേഖലാ കമ്മറ്റി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.

കൊച്ചി അഡിഷണൽ കമീഷ്ണർ കെ പി ഫിലിപ് ബിരിയാണി ചലഞ്ച് ഉദ്ഘാടനം ചെയ്തു. നല്ല ഒന്നാന്തരം ബിരിയാണി ചുടാറും മുമ്പേ പാത്രങ്ങളിൽ നിറയ്ക്കുകയാണ് എറണാകുളം നഗരത്തിലെ ഈ ചെറുപ്പക്കാർ.

പൊതിയൊന്നിന് 100 രൂപയാണ് വില. ബിരിയാണി വാങ്ങുന്നവർക്ക് ഒരേ സമയം എറണാകുളം എസ്ആർവി സ്കൂളിൽ ഒരുങ്ങുന്ന സ്മാർട്ട് ക്ലാസ് റൂമിനായി സംഭാവനയും നൽകാം ഒപ്പം വയറും നിറയ്ക്കാം. കൊച്ചി അഡിഷൻ കമീഷ്ണർ കെ പി ഫിലിപാണ് ഡിവൈഎഫ്ഐയുടെ ബിരിയാണി ചലഞ്ച് ഉദ്ഘാടനം ചെയ്തത്.

2 ലക്ഷത്തോളം രൂപ ചിലവിൽ രണ്ട് ക്ലാസ് റൂമുകളാണ് എസ് ആർ വി സൂകളിൽ ഡി വൈ എഫ്ഐ ഒരുക്കുക. കൊവിഡ് പ്രതിസന്ധി കഴിഞ്ഞ് സ്കൂളിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ പഠന സൗകര്യമൊരുക്കുകയാണ് ഡിവൈഎഫ്ഐയുടെ ലക്ഷ്യം.

ലോക്ഡൗൺ കാലത്ത് തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിക്കുന്നതുൾപ്പടെയുള്ള നിരവധി സേവന പ്രവർത്തനങ്ങൾക്കും ഡിവൈഎഫ്ഐ സിറ്റി മേഖലാ കമ്മിറ്റി നേതൃത്വം നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here