കെ എം മാണിക്കെതിരെ സര്‍ക്കാര്‍ എന്ന വാര്‍ത്ത തെറ്റ്; നിയമസഭ തര്‍ക്കവുമായി ബന്ധപ്പെട്ട് ഒരിക്കല്‍പോലും സര്‍ക്കാര്‍ അഭിഭാഷകന്‍ കെഎം മാണിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല

കെ എം മാണിയുമായി ബന്ധപ്പെട്ട വാർത്തകൾ വ്യാജം. നിയമസഭ തർക്കവുമായി ബന്ധപ്പെട്ട്  സംസ്ഥാന സർക്കാർ അഭിഭാഷകൻ കെഎം മാണിയുടെ പേര് പറയാതിരുന്നിട്ടും ചില മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു. കോടതി നടപടി ക്രമങ്ങൾക്കിടയിൽ ഒരിക്കൽ പോലും കെഎം മാണിയുടെ പേര് പരാമർശിച്ചില്ല.

ചില മാധ്യമങ്ങൾ അഭിഭാഷകന്റെ വാക്കുകൾ തെറ്റായി വളച്ച്  ഓടിക്കുകയായിരുന്നു. നിയമസഭയിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി പരിഗണിച്ചപ്പോൾ അന്നത്തെ സംഭവവികാസങ്ങൾ കോടതി ആരായുന്നു. തുടർന്ന് അന്നത്തെ സംഭവവിസങ്ങൾ കോടതിയിൽ വിവരിക്കുക മാത്രമാണ് സർക്കാർ അഭിഭാഷകൻ ചെയ്തത്.

ഇതിനെ വ്യക്തമായ അജണ്ടകളുടെ അടിസ്ഥാനത്തിൽ വളച്ചൊടിക്കുകയാണ് ചില മാധ്യമങ്ങൾ ചെയ്തത്. സർക്കാർ അഭിഭാഷകൻ ഒരു തവണ പോലും കെ എം മാണിയുടെ പേര് കോടതിയിൽ പരാമർശിച്ചിരുന്നില്ല. ഇതിന് പുറമെ അഴിമതികാരാണെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞില്ല.

എന്നാൽ ചില മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തപ്പോൾ കെ എം മാണി അഴിമതിക്കാരൻ എന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു എന്ന തരത്തിലാണ് വാർത്തകൾ നൽകിയത്. അഴിമതി ആരോപാണത്തെ അഴിമതിക്കാരൻ എന്നാക്കിമാറ്റി വാർത്ത റിപ്പോർട്ട് ചെയ്യുന്നു.

സർക്കാർ അഭിഭാഷകനും വ്യക്തമാക്കുന്നത് തന്റെ വാക്കുകളെ വളച്ചൊടിച്ചാണ് ചില മാധ്യമങ്ങൾ വാർത്ത നൽകിയതെന്നും സുപ്രീംകോടതിയിലെ സംഭവ വികാസങ്ങളോടെ  ചില മാധ്യമങ്ങളുടെ നിക്ഷിബ്ദ താത്പര്യങ്ങളാണ് തുറന്നുകട്ടപ്പെടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel