കൊടകര ബി.ജെ.പി കുഴൽപ്പണക്കേസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് കെ.സുരേന്ദ്രൻ അന്വേഷണ സംഘത്തെ അറിയിച്ചു. ഫോണിലൂടെയാണ് കാര്യം അന്വേഷണ സംഘത്തിനെ അറിയിച്ചത്. നാളെ രേഖാമൂലം കാര്യം വ്യക്തമാക്കും. ഇതിനു ശേഷം വീണ്ടും കെ .സുരേന്ദ്രന് നോട്ടീസ് നൽകും
കൃത്യമായ തെളിവുകളുടേയും മൊഴികളുടേയും അടിസ്ഥാനത്തിലാണ് കൊടകര കുഴൽപ്പണക്കേസിൽ അന്വേഷസംഘം ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ ചോദ്യം ചെയ്യലിന് ഹാജറാകാൻ വിളിപ്പിച്ചത്. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് അന്വേഷണ സംഘത്തെ ഫോണിലൂടെ സുരേന്ദ്രൻ അറിയിക്കുകയായിരുന്നു.
രേഖാമൂലം കാര്യം അറിയിച്ച ശേഷമായിരിക്കും സുരേന്ദ്രന് വീണ്ടും നോട്ടീസ് നൽകുക. ധർമ്മരാജൻ എത്തിക്കുന്ന കുഴൽപ്പണം ഗൾഫ് ബന്ധമുള്ള ബി.ജെ.പി. ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി കർത്തയ്ക്കു കൈമാറാനായിരുന്നു ഉദ്ദേശിച്ചിരുന്നത് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ധർമ്മരാജനും കെ.ജി കർത്തയും നൽകിയ മൊഴി സുരേന്ദ്രനെതിരെയാണ്.
കുഴൽപ്പണക്കടത്തു കാരനായ ധർമ്മരാജനും കെ.സുരേന്ദ്രൻ്റെ സെക്രട്ടറിയും നടത്തിയ സംഭാഷണങ്ങൾ സുരേന്ദ്രൻ്റെ അറിവോടെയാണെന്നും മൊഴി ലഭിച്ചിട്ടുണ്ട്. പണമിടപാടിൽ സുരേന്ദ്രനും ബി.ജെ.പി സംസ്ഥാന സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേശിനുമുള്ള പങ്ക് വ്യക്തമാണ്.
ഇനിയറിയേണ്ടത് ആലപ്പുഴയിലേക്കെത്തിക്കാൻ ഉദ്ദേശിച്ചു കൊണ്ടുവന്ന പണം കോന്നിയിലെ തെരഞ്ഞെടുപ്പ് ചെലവിനു വേണ്ടിയാണോ എന്ന് മാത്രമാണ്. ഇതിൽ കൂടുതൽ വ്യക്തത ലഭിക്കുന്നതിനു വേണ്ടിയാണ് കെ.സുരേന്ദ്രനെഘം വിളിച്ചു വരുത്തുന്നത്. ഇതിനോടകം ബി.ജെ.പി ബന്ധമുള്ള 16 പേരെയാണ് ചോദ്യം ചെയ്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.