കര്‍ഷക സമരം ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍; പുതിയ തീരുമാനം ഇങ്ങനെ

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 19 മുതല്‍ ഓഗസ്‌റ് 13 വരെ നീളുന്ന വര്‍ഷകാല സമ്മേളനത്തിന്റെ എല്ലാ ദിവസവും പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു.

ഞായറാഴ്ച സിംഘു അതിര്‍ത്തിയില്‍ ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തിന്റേതാണ് തീരുമാനം. ഇതിനു മുന്നോടിയായി പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ യുപി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയിലെ സമരകേന്ദ്രങ്ങളിലെത്തും.

ജൂലൈ 17ന് പ്രതിപക്ഷ നേതാക്കള്‍ക്കും എംപിമാര്‍ക്കും കര്‍ഷകര്‍ താക്കീത് കത്ത് നല്‍കും. ഒന്നുകില്‍ പാര്‍ലമെന്റിലെ നിശ്ശബ്ദത അവസാനിപ്പിച്ച് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി പൊരുതുക, അല്ലെങ്കില്‍ എംപി സ്ഥാനം ഉപേക്ഷിക്കുകയെന്ന നിര്‍ദേശമാകും കത്തിലുണ്ടാവുക.

അതേസമയം പെട്രോള്‍- ഡീസല്‍ വിലവര്‍ധനയിലും അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച് വ്യാഴാഴ്ചകര്‍ഷകര്‍ അഖിലേന്ത്യാതലത്തില്‍ പ്രതിഷേധിക്കും. പകല്‍ 10 മുതല്‍ 12 വരെയാകും ഇന്ധന വിലവര്‍ധനയ്ക്കെതിരായ പ്രതിഷേധം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News