കൊവിഡ് വ്യാപനം കുറഞ്ഞതോടെ സംസ്ഥാനങ്ങള്‍ കൂടുതല്‍ ലോക്ക്‌ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

കൊവിഡ് വ്യാപനത്തിന് ശമനം കണ്ടതോടെ സംസ്ഥാനങ്ങള്‍ കൂടുതല്‍ കൊവിഡ് ലോക്ക്‌ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കര്‍ണാടകയില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 69 ദിവസത്തിന് ശേഷമാണ് കര്‍ണാടകയില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത്.

ബീഹാറില്‍ സര്‍ക്കാര്‍ ഇതര ഓഫീസുകള്‍ തുറക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി നിതിഷ് കുമാര്‍ വ്യക്തമാക്കി. ഉത്തരാഖണ്ഡില്‍ ജൂലൈ 13 വരെ നിയന്ത്രണങ്ങള്‍ തുടരും.അതേസമയം 50 ശതമാനം പ്രവേശനത്തോടെ മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കി.

കൊവിഡ് വകഭേദങ്ങള്‍ക്കെതിരെ പോരാടാന്‍ മോഡേണ, ഫൈസര്‍ വാക്‌സിന്‍ ഫലപ്രദമെന്ന് പഠനം. കൊവിഡ് മുക്തിനേടിയവരുടേയും, മോഡേണ അല്ലെങ്കില്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചവരുടേയും ടി സെല്ലുകള്‍ക്ക് കൊവിഡിന്റെ വിവിധ വകഭേദങ്ങളെ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് പഠനം പറയുന്നത്.

മഹാരാഷ്ട്രയില്‍ 6740 പേര്‍ക്ക് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു,51 ദിവസത്തിനിടെ ഏറ്റവും കുറവ് കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. തമിഴ് നാട്ടില്‍ 3715 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here