യുഎപിഎ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ ചുമത്തപ്പെട്ട് ഇപ്പോഴും ജയിലില്‍ കഴിയുന്നത് 2 ഡസനോളം ആളുകള്‍

ഭരണകൂട ഭീകരതയുടെ ഇരയായി സ്റ്റാന്‍ സ്വാമി ഓര്‍മയാകുമ്പോള്‍ യുഎപിഎ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ ചുമത്തപ്പെട്ടു ജയിലില്‍ കഴിയുന്നത് 2 ഡസനോളം സാമൂഹിക പ്രവര്‍ത്തകരും, മനുഷ്യാവകാശ പ്രവര്‍ത്തകരുമാണ്. വരവര റാവു, ഹാനി ബാബു,സുധാ ഭരദ്വാജ് ഇങ്ങനെ നീളുന്ന പേരുകള്‍ കോളേജ് വിദ്യാര്‍ത്ഥികളില്‍ പോലും എത്തി നില്‍ക്കുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥികളായ നടാഷ നര്‍വാള്‍, ദേവാംഗന ഘലിത ഉള്‍പ്പെടെയുള്ളവരും മോദി സര്‍ക്കാരിന്റെ ഭരണകൂട ഭീകരതയുടെ ഇരകള്‍ തന്നെ. പേരുകള്‍ അവസാനിക്കുകയല്ല നീളുകയാണ്.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം 2 ഡസനോളം മനുഷ്യാവകാശപ്രവര്‍ത്തകരെയും. സാമൂഹിക പ്രവര്‍ത്തകരെയും, മാധ്യമപ്രവര്‍ത്തകരെയുമാണ് യുഎപിഎ ഉള്‍പ്പെടെയുള്ള കേസുകള്‍ ചുമത്തി തുറങ്കില്‍ അടച്ചത്.

മോദി സര്‍ക്കാരിന്റെ ഭരണകൂട ഭീകരതക്ക് ഇടയായവരില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ മുതല്‍ പ്രായമായവര്‍ വരെ ഉള്‍പ്പെടുന്നു. സ്റ്റാന്‍ സ്വാമിയുടെ മരണവും മോദി സര്‍ക്കാരിന്റെ ഭരണകൂട ഭീകരതയുടെ യഥാര്‍ഥ മുഖം തുറന്നുകാട്ടുന്നതാണ്. സ്റ്റാന്‍ സ്വാമിയില്‍ മാത്രം അവസാനിക്കുന്നതല്ല പേരുകള്‍. 79 വയസ്സു കഴിഞ്ഞ പ്രശസ്ത കവി കൂടിയായ വരവര റാവു വിന്റെ അവസ്ഥയും മറിച്ചല്ല.

വളരെയധികം ആരോഗ്യ പ്രശ്ങ്ങള്‍ നേരിടുന്നുണ്ട് അദ്ദേഹം. മോദി സര്‍ക്കാരിന്റെ വിമര്‍ഷകനായ വരവര റാവുവിനെ 2018 ആഗസ്റ്റിലാണ് അറസ്റ്റ് ചെയ്യുന്നത്. മറ്റ് സാമൂഹിക പ്രവര്‍ത്തകനായ ഹാനി ബാബു ആകട്ടെ കാഴ്ച ശക്തിപോലും നഷ്ടപ്പെടുന്ന ദയനീയ സാഹചര്യത്തിലാണ് ജയിലില്‍ കഴിയുന്നത്.

ഛത്തീസ്ഖട്ടില്‍ നിന്നുള്ള ആക്ടിവിസ്റ്റ് സുധാ ഭരദ്വാജ് ഭീമ കൊറിഗാവ് കേസില്‍ 2018 ആഗസ്റ്റ് 28നാണ് അറസ്റ്റിലാകുന്നത്. വെര്‍ണന്‍ ഗോണ്‍സാല്‍വസ്. ആനന്ദ് തെല്‍തുംബെ, ഗൗതം നവ്ലാഖ, അഖില്‍ ഗോഗോയി, ഇങ്ങനെ പേരുകള്‍ അവസാനിക്കുന്നില്ല.

ജെഎന്‍യു ജാമിയ വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദ്, നടാഷ നര്‍വാള്‍, ദേവാംഗന ഘലിത, ഷര്‍ജില്‍ ഇമാം, മീരന്‍ ഹൈദര്‍, മാധ്യമപ്രവര്‍ത്തകരായ സിദ്ദിഖ് കാപ്പന്‍, ആസിഫ് സുല്‍ത്താന്‍ എന്നിവരും ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന ചുരുക്കം ചിലര്‍ മാത്രം. സ്റ്റാന്‍ സ്വാമി ഓര്‍മയാകുമ്പോഴും ബാക്കിയുണ്ട് ഇനിയും നിരവധിയാളുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News