Kairali News Breaking… ട്രാവൻകൂർ സ്പിരിറ്റ് മോഷണം; കേസ് അന്വേഷണത്തിന് പ്രത്യേക സംഘം

ട്രാവൻകൂർ സ്പിരിറ്റ് മോഷണ കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനിക്കാണ് അന്വേഷണ ചുമതല. മധ്യപ്രദേശ് ,എറണാകുളം, തിരുവല്ല എന്നിവിടങ്ങൾ കേന്ദ്രികരിച്ച് മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പ്രത്യേക സംഘത്തിൻ്റെ അന്വേഷണം.

ഒളിവിൽപോയ പ്രതികളായ ഉന്നത ഉദ്യോഗസ്ഥർ ഉടൻ കസ്റ്റഡിയിലായേക്കും. ഇവരുടെ ബന്ധുവീടുകൾ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി. ടി എസ് സി യിലെ മദ്യം ഉൽപ്പാദനം വൈകിയേക്കും

അതേസമയം, ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് തിരിമറിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ മുൻപും നിരവധി തവണ സ്പിരിറ്റ് തട്ടിപ്പ് നടത്തിയതായി കണ്ടെത്തി.36 ലക്ഷം ലിറ്റർ സ്പിരിറ്റിൻ്റെ കരാർ ആയിരുന്നു വിതരണ കമ്പനിയുമായി ടിഎസ് സി നടത്തിയത്. 4 തവണയായി പ്രതി അരുൺകുമാറിന് 25 ലക്ഷം രൂപ കൈമാറിയതായി ഡ്രൈവർമാരുടെ മൊഴി.

സ്പിരിറ്റ് മോഷ്ടിച്ചത് ടാങ്കറിൻ്റെ മുകൾഭാഗം വഴി പ്രത്യേക കുഴൽ കടത്തിയാണെന്ന് റിപ്പോർട്ട്.സ്പിരിറ്റ് വിതരണ കമ്പനികൾ തമ്മിലുള്ള കിടമത്സരം മൂലമാണ് തട്ടിപ്പ് പുറത്തു വന്നത്. സംഭവത്തിൽ സ്ഥാപന മാനേജർമാർ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായി സൂചന.

തിരുവല്ലയിലേക്ക് മഹാരാഷ്ടയിൽ നിന്നു വന്ന സ്പിരിറ്റിലാണ് തിരിമറി കണ്ടെത്തിയത്. മുൻപും തിരിമറി നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News