
പാലക്കാട് വിളയൂർ കരിങ്ങനാട് നിന്നും ആനകൊമ്പിൽ തീർത്ത ദശാവതാരശില്പം വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. കരിങ്ങനാട് കുണ്ടിൽ പടിഞ്ഞാറേ വളപ്പിൽ രാമചന്ദ്രന്റെ വീട്ടിൽ നിന്നുമാണ് ലക്ഷങ്ങൾ വിലമതിക്കുന്ന ആനക്കൊമ്പിൽ തീർത്ത ദശവാതാരശില്പം പിടികൂടിയത്.
പാലക്കാട് നിന്നുളള വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.സംഭവുമായി ബന്ധപ്പെട്ട് പടിഞ്ഞാറേ വളപ്പിൽ രാമചന്ദ്രൻ,ഇയാളുടെ മകൻ പത്മരാജൻ എന്നിവരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസറ്റ് ചെയ്തു.
ഏഴ് വർഷംവരെ തടവ് ലഭിക്കുന്ന കുറ്റമാണ് ഇതൊന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.ഇതുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന നടത്തിവരികയാണയെന്നും വനം വകുപ്പ് ഒറ്റപ്പാലം റെയ്ഞ്ച് ഓഫിസ് അധീകൃതർ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here