ADVERTISEMENT
മഹാരാഷ്ട്രയിൽ ബി.ജെ.പി. യും ശിവസേനയും തമ്മിലുള്ള നിലവിലെ ബന്ധം ഇന്ത്യയും പാകിസ്താനും പോലെയല്ലെന്നും മറിച്ച് കഴിഞ്ഞ ദിവസം വിവാഹമോചിതരായ ആമിർ ഖാനേയും കിരൺ റാവുവിനേയും പോലെയാണെന്നും ശിവസേനയിലെ മുതിർന്ന നേതാവ് സഞ്ജയ് റൗത് പറഞ്ഞു. രാഷ്ട്രീയവഴികൾ വ്യത്യസ്തമാണെങ്കിലും ഞങ്ങളുടെ സൗഹൃദത്തിന് കേടുപറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പി. യും ശിവസേനയും ശത്രുക്കളല്ലെന്ന ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പരാമർശത്തിന് പിന്നാലെയാണ് റൗത്തിന്റെ പ്രതികരണം.
ശിവസേന ഒരിക്കലും തങ്ങളുടെ ശത്രുവല്ലെന്ന് മുൻമുഖ്യമന്ത്രി ഫഡ്‌നാവിസ് പ്രതികരിച്ചിരുന്നു. ഇരു പാർട്ടികളും വീണ്ടും ഒന്നിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സാഹചര്യം കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് ഫഡ്‌നവിസ് മറുപടി നൽകിയിരുന്നത്.
ശിവസേനയും ബിജെപിയും സുഹൃത്തുകളായിരുന്നുവെന്നും എന്നാൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ടാണ് വിട്ടുപോയതെന്നും ഫഡ്‌നവിസ് പറഞ്ഞു. സേനയുമായുള്ള ചർച്ചകൾ സംബന്ധിച്ചും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ചും ചോദിച്ചപ്പോഴായിരുന്നു ഫഡ്‌നവിസിന്റെ പ്രതികരണം. രാഷ്ട്രീയത്തിൽ സാഹചര്യങ്ങൾക്കനുസരിച്ചാണ് തീരുമാനങ്ങൾ എടുക്കുകയെന്നും ഫഡ്നവിസ് സൂചന നൽകി. കഴിഞ്ഞ കുറെ ദിവസങ്ങളിലായി മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അടിയൊഴുക്കുകളുടെ പ്രതിഫലനമാണ് തുടർച്ചയായുള്ള പ്രസ്താവനകൾ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.