രാജ്യത്ത് കൊവിഡ് വ്യാപനത്തിന് നേരിയ ശമനം: സംസ്ഥാനങ്ങൾ കൂടുതൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,703 പേർക്ക് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളിൽ 111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.

രാജ്യത്തെ ആക്റ്റീവ് കേസുകളും 101 ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. 4,64,357 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.നിലവിൽ രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.17 ശതമാനമാണ്.

നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.40 ശതമാനമാണ്.രാജ്യത്തെ പ്രതിദിന രോഗമുക്തി നിരക്ക് കഴിഞ്ഞ 15 ദിവസങ്ങളിൽ മൂന്ന് ശതമാനത്തിന് താഴെയായി രേഖപ്പെടുത്തി. കൊവിഡ് വ്യാപനത്തിന് ശമനം കണ്ടതോടെ സംസ്ഥാനങ്ങൾ കൂടുതൽ കൊവിഡ് ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു.

കൊവിഡ് വകഭേദങ്ങൾക്കെതിരെ പോരാടാൻ മൊഡേണ, ഫൈസർ വാക്സിൻ ഫലപ്രദമെന്ന് പഠനം.കൊവിഡ് മുക്തിനേടിയവരുടേയും, മൊഡേണ അല്ലെങ്കിൽ ഫൈസർ വാക്സിൻ സ്വീകരിച്ചവരുടേയും ടി- സെല്ലുകൾക്ക് കൊവിഡിന്റെ വിവിധ വകഭേദങ്ങളെ തിരിച്ചറിയാൻ സാധിക്കുമെന്നാണ് പഠനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here