വ്യക്തിപരമായി അധിക്ഷേപിച്ച സംഭവം: കെ.സുധാകരനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രശാന്ത് ബാബു

വ്യക്തിപരമായി അധിക്ഷേപിച്ച സംഭവത്തിൽ കെ.സുധാകരനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വിജിലൻസ് കേസിൽ പരാതിക്കാരനായ പ്രശാന്ത് ബാബു.രാപ്പകൽ മദ്യപാനി എന്ന പരാമർശം പിൻവലിച്ച് സുധാകരൻ മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകും.

കുറേക്കാലം കൂടെയുണ്ടായിരുന്നതിനാൽ കെ.സുധാകരന്റെ ദു:ശീലങ്ങൾ എല്ലാം അറിയാമെന്നും മുച്ചീട്ട് കളിക്കാരനാണ് സുധാകരനെന്നും പ്രശാന്ത് ബാബു വെളിപ്പെടുത്തി.പ്രശാന്ത് ബാബു രാപ്പകൽ മദ്യപാനിയെന്നായിരുന്നു വാർത്താസമ്മേളനത്തിൽ കെ.സുധാകരൻ്റെ പരമർശം. ഈ പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രശാന്ത് ബാബു പറഞ്ഞു.

സുധാകരൻ്റ ദു:ശീലങ്ങളെല്ലാം തനിക്ക് അറിയാം.മാന്യത കൊണ്ട് എല്ലാം തുറന്ന് പറയുന്നില്ല. പാർലമെൻ്റ് സമ്മേളനവും മുച്ചീട്ട് കളിയും ഒരുമിച്ചു വന്നാൽ മുച്ചീട്ട് കളിക്ക് പോകുന്നയാളാണ് സുധാകരൻ.

കെ പി സി സി ഓഫീസിൽ മുച്ചീട്ട് കളിയുണ്ടോയെന്ന് പരിശോധിക്കണമെന്നും പ്രശാന്ത് ബാബു പറഞ്ഞു.ഡി സി സി ഓഫീസിന് വേണ്ടി ഗൾഫിൽ നിന്നും കെ.സുധാകരൻ പണം പിരിച്ചതിന് തെളിവുണ്ട്.മൂന്നരക്കോടി രൂപ പിരിച്ച കാര്യം കെ.സുധാകരൻ തന്നെ മുൻപ് വാർത്താസമ്മേളനത്തിൽ പറഞ്ഞതാണ്.

സദാസമയവും കള്ളത്തോക്കും കൊണ്ട് നടക്കുന്നയാളാണ് സുധാകരൻ.പട്ടാളത്തിൽ ചേർക്കാമെന്ന് പറഞ്ഞ് കെ. സുധാകരൻ ആളുകളിൽ നിന്ന് പണം വാങ്ങിയ സംഭവമുണ്ട്. തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം തുടർന്നാൽ സുധാകരനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും പ്രശാന്ത് ബാബു വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here