ഇന്ധന വില കൂട്ടുന്നതിനെതിരെ ഡിവൈഎഫ്ഐ ; വില വർധനവിലൂടെ ജീവിത ചെലവിൽ എണ്ണയൊഴിക്കുകയാണ് കേന്ദ്രം: എ എ റഹിം

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനയിൽ പ്രതിഷേധിച്ച്  കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിൽ ഡിവൈഎഫ്ഐ ധർണ പുരോഗമിക്കുന്നു. ബ്ലോക്ക് കേന്ദ്രങ്ങളിൽ പകൽ പത്തുമുതൽ ഒന്നുവരെയാണ് ധർണ.

ഇന്ധന വില വർധനവിലൂടെ ജീവിത ചെലവിൽ എണ്ണയൊഴിക്കുകയാണ് കേന്ദ്ര സർക്കാരെന്നും തെറ്റായ നയത്തിനെതിരായ സമരം തുടരുമെന്നും എ എ റഹിം മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന സെക്രട്ടറി എ എ റഹിം കോഴിക്കോട് ടൗണിൽ ധർണ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ എസ് സതീഷ് എറണാകുളത്തും ട്രഷറർ എസ് കെ സജീഷ് കോഴിക്കോട് സൗത്തിലും ജോയിന്റ്‌ സെക്രട്ടറി വി കെ സനോജ് കണ്ണൂരിലും കെ യു ജനീഷ്‌ കുമാർ എംഎൽഎ പത്തനംതിട്ടയിലും എം വിജിൻ എംഎൽഎ തിരുവനന്തപുരത്തും ഗ്രീഷ്മ അജയഘോഷ് തൃശൂരിലും ധർണ ഉദ്ഘാടനം ചെയ്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here