‍BIG BREAKING…..‍വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി കെ.സുരേന്ദ്രന്‍: ബി.ജെ.പി നേതൃയോഗത്തിലും സുരേന്ദ്രന് തിരിച്ചടി

ബി.ജെ.പി നേതൃയോഗത്തില്‍ കെ.സുരേന്ദ്രന് രൂക്ഷ വിമര്‍ശനം.പ്രവര്‍ത്തകര്‍ക്ക് നിലവിലുള്ള നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് കൃഷ്ണദാസ് ശോഭാ സുരേന്ദ്രന്‍ പക്ഷങ്ങള്‍ യോഗത്തില്‍ വ്യക്തമാക്കി.

പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേന്ദ്രന്‍ രാജി വെക്കണമെന്നും യോഗത്തില്‍ ആവശ്യ ഉയര്‍ന്നു.തെരെഞ്ഞെടുപ്പ് ഫണ്ടിന്റെ ഓഡിറ്റ് നടത്തണമെന്ന് ശോഭാ പക്ഷം ആവശ്യപ്പെട്ടു.

സാമ്പത്തിക വിനിമയത്തെക്കുറിച്ചുള്ള കണക്കു വെളിപ്പെടുത്താന്‍ സുരേന്ദ്രനെ കൃഷ്ണദാസ് പക്ഷം വെല്ലുവിളിച്ചു.ജൂലൈ 2, 3, 4 തീയതികളില്‍ ബിജെപിയും മഹിളാമോര്‍ച്ചയും യുവമോര്‍ച്ചയും പ്രഖ്യാപിച്ച സമരങ്ങള്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

നേതൃമാറ്റം അനിവാര്യമാണെന്നും യോഗം വിലയിരുത്തി.ഘടകകക്ഷികള്‍ പണത്തിന് പുറകേയാണെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News